കള്ളവോട്ട്​: മൂന്നു മുസ്​ലിം ലീഗ്​ പ്രവർത്തകർക്കെതിരെ കേസ്​

കള്ളവോട്ടിൽ കണ്ണൂരിൽ കേസെടുത്തവരുടെ എണ്ണം ആറായി കണ്ണൂർ: പുതിയങ്ങാടിയിലെ ബൂത്തുകളിൽ കള്ളവോട്ട് ചെയ്യുന്ന ദ ൃശ്യം പുറത്തുവന്നതിനെ തുടർന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ കള്ളവോട്ട് സ്ഥിരീകരിച്ച മൂന്നു മുസ്ലിം ലീഗ് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. എസ്.വി. മുഹമ്മദ് ഫായിസ്, കെ.എം. അബ്ദുസ്സമദ്, കെ.എം. മുഹമ്മദ് എന്നിവർക്കെതിരെയാണ് പഴയങ്ങാടി പൊലീസ് കേസെടുത്തത്. ഇതോടെ കള്ളവോട്ട് സ്ഥിരീകരിച്ച സംഭവത്തിൽ കണ്ണൂർ ജില്ലയിൽ പൊലീസ് കേസെടുത്തവരുടെ എണ്ണം ആറായി. സി.പി.എം പ്രവർത്തകരായ പിലാത്തറയിലെ പത്മിനി, മുൻ ചെറുതാഴം ഗ്രാമപഞ്ചായത്തംഗം കെ.പി. സുമയ്യ, നിലവിലെ ഗ്രാമപഞ്ചായത്ത് അംഗം എൻ.പി. സലീന എന്നിവർക്കെതിരെ പരിയാരം മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തിരുന്നു. സി.പി.എമ്മിനെതിരെ യു.ഡി.എഫ് വ്യാപകമായി കള്ളവോട്ട് ആരോപണങ്ങൾ ഉയർത്തിയതോടെ ലീഗിൻെറയും കോൺഗ്രസിൻെറയും ശക്തികേന്ദ്രങ്ങളിലെ ബൂത്തുകളിലെ കള്ളവോട്ട് സംഭവങ്ങൾ സി.പി.എമ്മും ഉന്നയിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് കമീഷൻ വെബ് കാസ്റ്റിങ്ങും ലൈവ് റെക്കോഡിങ്ങും ഏർപ്പെടുത്തിയതിനാൽ തെളിവുസഹിതമാണ് ഇരുകക്ഷികളും പരാതികളുന്നയിച്ചത്. ഇവ പരിശോധിച്ച മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ കള്ളവോട്ട് സ്ഥിരീകരിക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.