പൈപ്പ് പൊട്ടി വെള്ളം പാഴാവുന്നു; പഴിചാരി വകുപ്പുകൾ

പാപ്പിനിശ്ശേരി: ജെട്ടി-ഇല്ലിപ്പുറം റോഡിൽ കുടിവെള്ള പൈപ്പ് പൊട്ടി. പൊതുമരാമത്ത് വകുപ്പിൻെറ നേതൃത്വത്തിൽ നടക്കുന്ന മെക്കാഡം ടാറിങ് പ്രവർത്തിക്കിടെയാണ് പൈപ്പ് പൊട്ടിയത്. എന്നാൽ, ഇവർ ഇതു ഗൗനിക്കാതെ പോയെന്നാണ് നാട്ടുകാർ പറയുന്നത്. ജനങ്ങൾ കുടിവെള്ളത്തിനായി നെട്ടോട്ടമോടുമ്പോഴാണ് വെള്ളം പാഴാകുന്നത്. പുതിയ റോഡ് വെട്ടിപ്പൊളിച്ചാൽ മാത്രമേ പൈപ്പുകൾ നേരെയാക്കാൻ കഴിയൂ. അനുമതിക്കായി പൊതുമരാമത്ത് വകുപ്പിന് കത്തുനൽകിയെങ്കിലും മറുപടി ലഭിച്ചില്ലെന്ന് വാട്ടർ അതോറിറ്റി അധികൃതർ പറയുന്നു. റോഡ് വെട്ടിപ്പൊളിക്കാനും ടാറിങ് നടത്താനും വാട്ടർ അതോറിറ്റിക്ക് ഫണ്ടും നിയമവുമില്ല. പൊതുമരാമത്ത് വകുപ്പിൻെറ െചലവിൽ പ്രവൃത്തി നടത്തണമെന്നാണ് ജലവിഭവ വകുപ്പ് പറയുന്നത്. വാൾവുകൾ പൂട്ടിയിട്ടാൽ വെള്ളം വിതരണം താറുമാറാകുമെന്നും അതുവഴി കുടിവെള്ള വിതരണം നിലച്ചാൽ ജനങ്ങളുടെ കടുത്ത പരാതിയുണ്ടാകുമെന്നും വാട്ടർ അതോറിറ്റി എൻജിനീയർ പറയുന്നു. വകുപ്പുകൾ തമ്മിൽ പരസ്പര സഹകരണമില്ലാത്ത സാഹചര്യത്തിൽ ജില്ല കലക്ടർ ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.