കണ്ണാടിപ്പറമ്പ്​ ഗവ. ഹയർസെക്കൻഡറി സ്​കൂളിന്​ ചരിത്രനേട്ടം

കണ്ണാടിപ്പറമ്പ്: പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർഥികളെയും ഉന്നതപഠനത്തിനർഹരാക്കി കണ്ണാടിപ്പറമ്പ് ഗവ. ഹയർസെക്കൻഡറി സ്കൂൾ. പരീക്ഷയെഴുതിയ 412 പേരിൽ 24 പേർ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി. കെ.എം. ഷാജി എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് രണ്ടരക്കോടി രൂപ ചെലവഴിച്ച് നിർമിച്ച കെട്ടിടംപണി പൂർത്തിയാക്കി. സർക്കാർ അനുവദിച്ച മൂന്നുകോടി രൂപയും എം.എൽ.എ ഫണ്ടും ചേർത്ത് നാലരക്കോടിയുടെ ബഹുനില കെട്ടിടം പണിയാനിരിക്കുകയാണ്. പരിമിത സൗകര്യങ്ങളിൽനിന്നുകൊണ്ട് ഈ നേട്ടം കൈവരിച്ച പി.ടി.എയും അധ്യാപകരെയും അനുമോദിച്ച് ഒമ്പതാം തീയതി സ്കൂളിൽ വിജയോത്സവം സംഘടിപ്പിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.