മട്ടന്നൂര്‍: നാസര്‍ മട്ടന്നൂര്‍ സ്‌മാരക പത്രപ്രവര്‍ത്തക അവാര്‍ഡ് മാതൃഭൂമി എറണാകുളം വരാപ്പുഴ ലേഖകന്‍ കെ.വി. രാജശേഖരന്. വാഹനാപകടത്തില്‍ മരിച്ച 'മാധ്യമം' മട്ടന്നൂര്‍ ലേഖകന്‍ നാസറിൻെറ സ്‌മരണക്ക് മട്ടന്നൂര്‍ പ്രസ്‌ഫോറവും നാസര്‍ അനുസ്‌മരണ സമിതിയുമാണ് സംസ്ഥാനതല അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. 'മീനൊഴിയുന്ന പുഴകള്‍' എന്ന ലേഖന പരമ്പരക്കാണ് അവാര്‍ഡ് ലഭിച്ചതെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. 5000 രൂപയും ഫലകവുമടങ്ങുന്ന അവാര്‍ഡ് 11ന് വൈകീട്ട് നാലിന് മട്ടന്നൂര്‍ കൂടാളി പബ്ലിക് സര്‍വൻറ്സ് സൊസൈറ്റി ഹാളില്‍ ചേരുന്ന നാസര്‍ അനുസ്‌മരണ സമ്മേളനത്തില്‍ വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍ സമ്മാനിക്കും. നഗരസഭ ചെയർപേഴ്സന്‍ അനിത വേണു അധ്യക്ഷത വഹിക്കും. രാഗേഷ് കായലൂര്‍, ജിജേഷ് ചാവശ്ശേരി, പി. വിനോദ് കുമാര്‍, കെ.പി. അനില്‍കുമാര്‍, കെ.കെ. ഉസ്‌മാന്‍, കെ.വി. മോബിൻ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.