തലശ്ശേരി: മാപ്പിളപ്പാട്ടിലൂടെ ജനഹൃദയങ്ങളില്‍ ഇടംനേടിയ എരഞ്ഞോളി മൂസക്ക് പൈതൃകനഗരി ചൊവ്വാഴ്ച വിടനല്‍കും. രാവി ലെ ഒമ്പതു മുതല്‍ 11വരെ ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ചശേഷം വിലാപയാത്രയായി മട്ടാമ്പ്രം പള്ളിയിലെത്തിച്ച് പന്ത്രണ്ടരയോടെ ഖബറടക്കും. നിര്യാണത്തില്‍ ദുഃഖസൂചകമായി സര്‍വകക്ഷി നേതൃത്വത്തില്‍ തലശ്ശേരി ടൗണില്‍ രാവിലെ ഒമ്പതു മുതല്‍ ഒരു മണിവരെ ഹര്‍ത്താലാചരിക്കും. ഹോട്ടലുകളെയും മെഡിക്കല്‍ ഷോപ്പുകളെയും ഒഴിവാക്കിയിട്ടുണ്ട്. മരണവിവരമറിഞ്ഞത് മുതല്‍ ചാലിലെ വീട്ടിലേക്ക് ആരാധകരുടെയും നാട്ടുകാരുടെയും പ്രവാഹമായിരുന്നു. കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ എം.പി, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജന്‍, മുന്‍ എം.പി ടി.കെ. ഹംസ, ഡോ. വി. രാമചന്ദ്രന്‍ എം.എല്‍.എ, പാറക്കല്‍ അബ്ദുല്ല എം.എല്‍.എ, എം. സുരേന്ദ്രന്‍, എം.സി. പവിത്രന്‍, ജില്ലപഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ്, നഗരസഭ ചെയര്‍മാന്‍ സി.കെ. രമേശന്‍, സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം സി.എന്‍. ചന്ദ്രന്‍, എ. പ്രദീപന്‍, കെ.പി.സി.സി സെക്രട്ടറി വി.എ. നാരായണന്‍, മുസ്ലിം ലീഗ് ജില്ല സെക്രട്ടറി അബ്ദുൽകരീം ചേലേരി, ചലച്ചിത്ര നിര്‍മാതാവ് ലിബര്‍ട്ടി ബഷീര്‍ തുടങ്ങി നിരവധിപേര്‍ അന്തിമോപചാരമര്‍പ്പിച്ചു. എ.എന്‍. ഷംസീര്‍ എം.എല്‍.എ, കാരായി രാജന്‍ തുടങ്ങിയവര്‍ അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.