'ജീവിച്ചിരിക്കുേമ്പാൾ കൊന്നത്' മൂസക്കയെ വേദനിപ്പിച്ചിരുന്നു

തലശ്ശേരി: ശാരീരിക അവശതകളാൽ വീട്ടിൽ വിശ്രമിക്കുന്നതിനിടെ, താൻ മരിച്ചുവെന്ന് സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചത് എരഞ്ഞോളി മൂസയെ വല്ലാതെ വേദനിപ്പിച്ച സംഭവമായിരുന്നു. മുഴപ്പിലങ്ങാട് സ്വദേശിയായ യുവാവാണ് കഴിഞ്ഞ ജനുവരി 30ന് വൈകീട്ട് സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ വിവരം പ്രചരിപ്പിച്ചത്. ഇത് ഏറ്റുപിടിച്ച് മറ്റുള്ളവരും ഷെയർ ചെയ്തതോടെ ഗൾഫിൽ നിന്നടക്കമുള്ള ആരാധകർ മൂസക്കയുടെ വീട്ടിേലക്കും സുഹൃത്തുക്കളെയും വിളിയോട് വിളിയായി. തെറ്റായ വിവരം നൽകിയ യുവാവിനെ മിനിറ്റുകൾക്കകം തലശ്ശേരി ടൗൺ സി.ഐ എം.പി. ആസാദ് അറസ്റ്റുചെയ്തിരുന്നു. ഇൗ സംഭവത്തിന് മുമ്പും എരഞ്ഞോളി മൂസ മരിച്ചതായി വ്യാജവാർത്ത പ്രചരിച്ചിരുന്നു. തനിക്കുണ്ടായ ദുരനുഭവം മറ്റാർക്കുമുണ്ടാകരുതെന്നാണ് ഇതേക്കുറിച്ച് എരഞ്ഞോളി മൂസ അന്ന് 'മാധ്യമ'ത്തോട് പ്രതികരിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.