ചെറുപുഴ: മലയോരത്ത് നാശംവിതച്ച് ചുഴലിക്കാറ്റും കനത്ത മഴയും. പെരിങ്ങോം വയക്കര പഞ്ചായത്തില്‍ വ്യാപകനാശം. കടാംകു ന്ന്, ഞെക്ലി, കരിപ്പോട്, പെടേന ഭാഗങ്ങളില്‍ നിരവധി കര്‍ഷകരുടെ വിളകള്‍ നശിച്ചു. നിരവധി വീടുകള്‍ക്ക് കേടുപാടുകളുണ്ടായി. കഴിഞ്ഞദിവസം രാത്രി ഏഴോടെ വീശിയടിച്ച കാറ്റില്‍ റബര്‍മരങ്ങള്‍ നിലംപൊത്തി. നേന്ത്രവാഴത്തോട്ടങ്ങള്‍ കൂട്ടത്തോടെ കാറ്റെടുത്തു. മരംവീണ് വൈദ്യുതി തൂണുകള്‍ തകര്‍ന്നതിനാല്‍ പെരിങ്ങോം മേഖലയില്‍ പുലര്‍ച്ചവരെ വൈദ്യുതി നിലച്ചു. മാതമംഗലം വൈദ്യുതി സെക്ഷന്‍ പരിധിയില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ തകര്‍ന്ന വൈദ്യുതി തൂണുകള്‍ തകര്‍ന്ന് വലിയതോതിലുള്ള നഷ്ടമാണ് കെ.എസ്.ഇ.ബിക്ക് ഉണ്ടായത്. ചൊവ്വാഴ്ച പുലര്‍ച്ച മുതല്‍ അസി. എക്‌സിക്യൂട്ടിവ് എൻജിനീയര്‍ ഉള്‍പ്പെടെയുള്ളവര്‍ നേരിട്ടെത്തിയാണ് വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാന്‍ പരിശ്രമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.