ചെറുപുഴ വ്യാപാരി വ്യവസായി ഏകോപനസമിതി യൂനിറ്റില്‍ ഭിന്നത

ചെറുപുഴ: വ്യാപാരി വ്യവസായി ഏകോപനസമിതി ചെറുപുഴ യൂനിറ്റിലെ ഭിന്നത പുറത്തായി. പ്രസിഡൻറ് സ്ഥാനത്തിനായി മത്സരം ഉറ പ്പായതോടെയാണ് യൂനിറ്റിലെ അഭിപ്രായഭിന്നത മറനീക്കിയത്. നിലവില്‍ യൂനിറ്റ് പ്രസിഡൻറായ ജെ. സെബാസ്റ്റ്യന്‍ തുടര്‍ച്ചയായി ഏഴാം തവണയാണ് പ്രസിഡൻറ് പദവി വഹിക്കുന്നത്. രണ്ട് വര്‍ഷമാണ് ഭരണസമിതിയുടെ കാലാവധി. ഇത്തവണയും ജെ. സെബാസ്റ്റിനെ തന്നെ പ്രസിഡൻറാക്കാനുള്ള ഒരു വിഭാഗത്തിൻെറ നീക്കത്തിനെതിരെയാണ് മറുപക്ഷം രംഗത്തെത്തിയത്. നിലവിലെ സെക്രട്ടറി വി.പി. അബ്ദുൽഖാദറാണ് പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ തയാറെടുത്തിരിക്കുന്നത്. നവമാധ്യമങ്ങളിലൂടെയാണ് അബ്ദുൽ ഖാദര്‍ മത്സരിക്കുന്ന വിവരം പുറത്തുവിട്ടത്. ഇതോടെ പ്രശ്‌നപരിഹാരത്തിനായി മൂന്നാമതൊരാളെ പ്രസിഡൻറാക്കാമെന്ന് സമവായ നിർദേശം വന്നെങ്കിലും അബ്ദുൽ ഖാദര്‍ വിഭാഗം തയാറായില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.