റോഡ് വെട്ടിപ്പൊളിച്ച് കെ.എസ്.ഇ.ബി ലൈൻ വലിക്കൽ: പ്രവൃത്തി നാട്ടുകാർ തടഞ്ഞു

ശ്രീകണ്ഠപുരം: കെ.എസ്.ഇ.ബി നേതൃത്വത്തിൽ മണ്ണിനടിയിലൂടെ ലൈൻ വലിക്കുന്നതിനായി പൈപ്പിടൽ പ്രവൃത്തി നടത്തുന്നതിന് റോഡ് കുത്തിപ്പൊട്ടിക്കുന്നത് നാട്ടുകാർ തടഞ്ഞു. ശ്രീകണ്ഠപുരം ചേപ്പറമ്പ് റോഡിൽ കൊട്ടൂർവയൽ ഭാഗത്താണ് മെക്കാഡം ടാറിങ്ങടക്കം കുത്തിപ്പൊളിച്ചത്. സ്വകാര്യവ്യക്തികളുടെ ബിസിനസ് താൽപര്യപ്രകാരമാണ് ലൈൻ വലിക്കാൻ റോഡ് കുത്തിപ്പൊട്ടിച്ചതെന്ന് ആക്ഷേപമുണ്ട്. ഒരുവിധ സുരക്ഷയും മറ്റും ഒരുക്കാതെയാണ് നിർമാണം നടത്തുന്നത്. കുത്തനെയുള്ള ഇറക്കവും വളവുകളുമുള്ളതിനാൽ വാഹനങ്ങൾക്കും യാത്രക്കാർക്കും ഭീഷണിയായിരിക്കുകയാണ്. തകർന്ന ഭാഗത്ത് കോൺക്രീറ്റ് ചെയ്ത് ഉറപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ചേപ്പറമ്പിൽ പുലിയിറങ്ങിയതായി സംശയം ശ്രീകണ്ഠപുരം: ചേപ്പറമ്പിൽ പുലിയിറങ്ങിയതായി സംശയം. ചേപ്പറമ്പ്-ചെമ്പേരി റോഡിൽ കുരിശുപള്ളിക്ക് സമീപം താമസിക്കുന്ന ജയചന്ദ്രനും ഭാര്യയുമാണ് പുലർച്ച പുലിയെ കണ്ടതായി പറഞ്ഞത്. ഇവർ ബഹളംവെച്ചതോടെ പുലി തൊട്ടടുത്ത കുറ്റിക്കാട്ടിലേക്ക് ഓടിപ്പോയതായും പറഞ്ഞു. സംഭവമറിഞ്ഞ് ശ്രീകണ്ഠപുരം പൊലീസും നാട്ടുകാരും ചേർന്ന് ഈ പ്രദേശത്ത് തിരച്ചിൽ നടത്തി. വനപാലകർ സ്ഥലത്തെത്തി കാലടയാളം പരിശോധിച്ചു. ഇഹ്സാൻ സാന്ത്വനസ്പർശം ഉദ്ഘാടനം ശ്രീകണ്ഠപുരം: ചെങ്ങളായി മസ്ജിദുൽ ഇഹ്സാൻ നേതൃത്വത്തിൽ കിടപ്പുരോഗികൾക്ക് ആവശ്യമായ ഉപകരണങ്ങൾ സൗജന്യമായി നൽകുന്ന ഇഹ്സാൻ സാന്ത്വനസ്പർശം പരിപാടി ബുധനാഴ്ച നടക്കും. മസ്ജിദുൽ ഇഹ്സാൻ പരിസരത്ത് വൈകീട്ട് നാലിന് നടക്കുന്ന പരിപാടി കെ.സി. ജോസഫ് എം.എൽ.എ ഉദ്ഘാടനംചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.