അബുഹാജിയുടെ ആകസ്​മിക വിയോഗത്തിൽ അനുശോചനം

കണ്ണൂർ: അബൂദബിയിൽ നിര്യാതനായ പൗരപ്രമുഖനും ജമാഅത്തെ ഇസ്ലാമി പ്രവർത്തകനുമായ സി.വി. അബ്ദുല്ലഹാജി എന്ന അബുഹാജിയു ടെ ആകസ്മികവിയോഗം സൗഹൃദവൃത്തങ്ങളെ ദുഃഖത്തിലാഴ്ത്തി. അബൂദബിയിലുള്ള മക്കളുടെ അടുത്ത് ഹ്രസ്വസന്ദർശനത്തിനെത്തിയപ്പോഴാണ് മരണം. അബൂദബിയിൽതന്നെ ജനാസ മറവ് ചെയ്തതതിനാൽ ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ അദ്ദേഹത്തിന് വേണ്ടി പ്രത്യേക മയ്യിത്ത് നമസ്കാരം നടന്നു. കണ്ണൂർ കൗസർ ജുമാമസ്ജിദിൽ നടന്ന ജനാസനമസ്കാരത്തിൽ നിരവധിപേർ പങ്കെടുത്തു. സാമൂഹികരംഗത്ത് നിറസാന്നിധ്യമായിരുന്നു അബുഹാജി. ഇരിക്കൂർ, കക്കാട്, കണ്ണൂർ ടൗൺ എന്നിവിടങ്ങളിൽ മിക്ക സാമൂഹിക സംരംഭങ്ങളിലും അബുഹാജിയുടെ സാന്നിധ്യമുണ്ടാവും. ജമാഅത്തെ ഇസ്ലാമി ഹിറാനഗർ സമ്മേളനത്തിന് ആഴ്ചകളോളം സേവനംചെയ്ത അദ്ദേഹം കണ്ണൂരിൽ നടന്ന വിവിധ സമ്മേളനങ്ങളിൽ പ്രധാനവകുപ്പുകളുടെ സാരഥിയായി പ്രവർത്തിച്ചിരുന്നു. കൗസർ ജുമാമസ്ജിദ് നിർമാണം തൊട്ട് പിന്നണിയിലുണ്ടായിരുന്ന അബുഹാജി നിലവിലെ ട്രഷററാണ്. പുല്ലൂപ്പിയിൽ കൗസർ ഇംഗ്ലീഷ് സ്കൂൾ നിർമിക്കുന്നതിലും മുഖ്യപങ്ക് വഹിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.