കണ്ണൂർ: യു.ഡി.എഫ് സ്ഥാനാർഥികളെ വ്യക്തിപരമായി തേജോവധം ചെയ്യാൻ ഭരണസംവിധാനം ദുരുപയോഗിച്ചതിനെതിരെ സംസ്ഥാന സർക്കാറിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ്ചെന്നിത്തല. മട്ടന്നൂർ വിമാനത്താവളത്തിൽ പ്രിയങ്ക ഗാന്ധിയെ സ്വീകരിക്കാനെത്തിയ ചെന്നിത്തല മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാർഥി രമ്യ ഹരിദാസിനെ അപമാനിച്ച വിജയരാഘവനെതിരായ പരാതിയിൽ പൊലീസിനുമേൽ ഉണ്ടായ ഇടപെടൽ ഗുരുതരമാണ്. ഡി.ജി.പിക്ക് നേരിട്ട് നൽകിയ പരാതി പരിഗണിച്ചില്ല. അങ്ങേയറ്റം മോശമായി പെരുമാറിയ വിജയരാഘവനെതിരെ കേസെടുക്കാത്തത് എന്തുകൊണ്ടാണെന്നറിയുന്നില്ല. മറുഭാഗത്ത് കാര്യമായ ഒരാരോപണവുമില്ലാതെ കണ്ണൂരിലെ സ്ഥാനാർഥി കെ.സുധാകരനെതിരെ വനിത കമീഷനെ കൊണ്ട് നടപടിയെടുപ്പിച്ചു. കോഴിക്കോട് സ്ഥാനാർഥി എം.കെ.രാഘവനെതിരെ കണ്ണൂർ റേഞ്ച് െഎ.ജി നൽകിയ റിേപ്പാർട്ടിൻെറ അടിസ്ഥാനത്തിൽ ഡി.ജി.പി നിയമോപദേശം തേടിയെന്ന വിവരം പുറത്തുവന്നതും ഭരണവ്യവഹാരം ഇലക്ഷനിൽ ദുരുപയോഗിച്ചതിൻെറ തെളിവാണ്. ഇതിൻെറ പിന്നിൽ വലിയ ഗൂഢാലോചനയാണുള്ളത്. പൊലീസിനെ ദുരുപയോഗിച്ച് തെരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കുന്നതിനാണ് സർക്കാർ ശ്രമിച്ചത്. ഇത് തെരഞ്ഞെടുപ്പ് കമീഷൻെറ ശ്രദ്ധയിൽ കൊണ്ടുവരും. ഇടത്മുന്നണി പരാജയം സമ്മതിച്ചതിൻെറ തെളിവാണ് ഇൗ ഭരണ ദുരുപയോഗമെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.