എൽ.ഡി.എഫ് പിന്തുണ കേരളഘടകം സ്വാഗതം ചെയ്യുന്നു ആം ആദ്മി കോഴിക്കോട്: ആം ആദ്മി പാർട്ടി പൊളിറ്റിക്കൽ അഫയേഴ്സ് കമ്മ ിറ്റി കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ലോക്സഭ തെരഞ്ഞെടുപ്പിൽ പിന്തുണ പ്രഖ്യാപിച്ചതിനെ കേരളഘടകം സ്വാഗതം ചെയ്യുന്നുവെന്ന് കേരള ആക്ടിങ് കൺവീനർ പി.ടി. തുഫൈൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വിശാല പ്രതിപക്ഷ ഐക്യത്തിന് കോൺഗ്രസ് പാർട്ടി വിമുഖത കാണിച്ചതുമൂലമാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്. നിർണായകമായ ഈ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി തുടക്കം മുതലേ പ്രതിപക്ഷ കക്ഷികളുടെ ഐക്യത്തിനുവേണ്ടി നേതൃപരമായ ശ്രമങ്ങൾ നടത്തിവന്നിരുന്നു. ഇതിനുവേണ്ടി കോൺഗ്രസുമായും ഇടതുപക്ഷ കക്ഷികളുമായുമെല്ലാം പാർട്ടി ചർച്ചയിലായിരുന്നു. കേരളത്തിൽ എൽ.ഡി.എഫ്, യു.ഡി.എഫ് കക്ഷികളിൽ ബി.ജെ.പിയെ ശക്തമായി ചെറുക്കുന്നുെവന്നതുകൊണ്ടാണ് ഇടതുപക്ഷത്തിന് പിന്തുണ പ്രഖ്യാപിക്കാൻ കാരണം. പാർട്ടിയുടെ സംസ്ഥാന കൺവീനർ സി.ആർ. നീലകണ്ഠൻ യു.ഡി.എഫിന് പിന്തുണപ്രഖ്യാപിച്ചത് പാർട്ടി നയങ്ങൾക്കും തീരുമാനങ്ങൾക്കും വിപരീതമായിട്ടായിരുന്നു. അതുമൂലമാണ് അദ്ദേഹത്തിനെതിരെ നടപടി എടുത്തതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.