കർണാടകയിൽ ആദായനികുതി റെയ്ഡ്; നാലുകോടി പിടിച്ചെടുത്തു ബംഗളൂരു: കർണാടകയിൽ ശനിയാഴ്ച വിവിധയിടങ്ങളിലായി ആദായനിക ുതി വകുപ്പ് നടത്തിയ റെയ്ഡിൽ കണക്കിൽപെടാത്ത നാലുകോടിയിലധികം രൂപ പിടിച്ചെടുത്തു. ഏപ്രിൽ 23ന് രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന വടക്കൻ കർണാടകയിലെ ലോക്സഭ മണ്ഡലങ്ങളിലാണ് റെയ്ഡ് നടന്നത്. ശിവമൊഗ്ഗ, വിജയപുര, ബാഗൽകോട്ട് തുടങ്ങിയ വിവിധ സ്ഥലങ്ങളിലായി നടന്ന റെയ്ഡിലാണ് നാലുകോടിയോളം രൂപ കണ്ടെടുത്തത്. ശിവമൊഗ്ഗയിൽനിന്നുമാത്രം 2.3 കോടി രൂപയാണ് പിടിച്ചെടുത്തത്. ബംഗളൂരുവിൽനിന്നും വാഹനത്തിൽ ശിവമൊഗ്ഗയിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് റെയ്ഡ് നടന്നത്. വാഹനത്തിനുള്ളിലുണ്ടായിരുന്ന ടയറിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണം. ടയർ കുത്തിതുറന്നാണ് 2000 രൂപയുടെ നോട്ടുകൾ കണ്ടെത്തിയത്. ബാഗൽകോട്ടിൽനിന്നും ഒരു കോടി രൂപയും വിജയപുരയിൽനിന്ന് പത്തുലക്ഷത്തിലധികം രൂപയും പിടിച്ചെടുത്തു. മറ്റു സ്ഥലങ്ങളിലായി നടത്തിയ റെയ്ഡിൽ 50 ലക്ഷത്തിലധികം രൂപയും പിടിച്ചെടുത്തിട്ടുണ്ട്. ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നതിന് മുന്നോടിയായും കർണാടകയിൽ ആദായനികുതി വകുപ്പ് റെയ്ഡ് വ്യാപമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടാം ഘട്ട വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ റെയ്ഡ് നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.