വോട്ടവകാശം വിനിയോഗിക്കുക: മാഹിയിൽ ഒപ്പ്​ വണ്ടി പ്രയാണം തുടങ്ങി

മാഹി: വോട്ടവകാശം വിനിയോഗിക്കേണ്ട ആവശ്യകത ബോധ്യപ്പെടുത്താൻ ബോധവത്കരണവുമായി മാഹി മേഖലയിൽ സഞ്ചരിക്കുന്ന ഒപ്പ് ശേഖരണ വണ്ടി പ്രയാണം തുടങ്ങി. നിർഭയമായും സുതാര്യവുമായും വോട്ട് ചെയ്യാൻ ജനങ്ങളെ സജ്ജരാക്കുന്നതിനായി വോട്ടവകാശ സന്ദേശ ഗാനവും ഒപ്പ് വണ്ടിയോടൊപ്പമുണ്ട്. മാഹി പുഴയോരപാതക്ക് സമീപം നടന്ന ചടങ്ങിൽ ഒപ്പ് ശേഖരണ വണ്ടിയിൽ അഡ്മിനിസ്ട്രേറ്റർ അമൻ ശർമ ഒപ്പ് ചാർത്തി ഉദ്ഘാടനം ചെയ്തു. മാഹി തെരഞ്ഞെടുപ്പ് ടീമിൻെറ 'സ്വീപ്' പ്രവർത്തനങ്ങളുടെ ഭാഗമായാണ് വോട്ടർമാർക്ക് ബോധവത്കരണം നൽകുന്നത്. തെരഞ്ഞെടുപ്പ് ഗാനം രചിച്ചത് ഉസ്മാൻ ഗവ. ഹൈസ്കൂളിലെ പ്രധാനാധ്യാപകൻ എം. മുസ്തഫയാണ്. മുസ്തഫയും ഗായികയും മാധ്യമ പ്രവർത്തകയുമായ മകൾ അതുല്യയും ചേർന്നാണ് ഗാനം ആലപിച്ചത്. സന്ദേശഗാനത്തിൻെറ പ്രകാശനവും അഡ്മിനിട്രേറ്റർ നിർവഹിച്ചു. സ്വീപ് നോഡൽ ഓഫിസർ പി. രവീന്ദ്രൻ, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ച് ഒപ്പുചാർത്തി. ഒപ്പ് വണ്ടി രണ്ടാഴ്ചയിലേറെ മാഹിയുടെ വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ച് ബോധവത്കരണം നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.