ജലസംരക്ഷണ റാലിയും സെമിനാറും

മാഹി: മഹാത്മാഗാന്ധി യുവ സ്വച്ഛതാ അഭിയാൻ പദ്ധതിയുടെ ഭാഗമായി മാഹി നെഹ്‌റു യുവകേന്ദ്രയുടെ നേതൃത്വത്തിൽ ജലസംരക് ഷണ ബോധവത്കരണ റാലിയും ജലസാക്ഷരതാ സെമിനാറും നടത്തി. മാഹി പാലത്തിന് സമീപത്തുനിന്ന് ആരംഭിച്ച ബോധവത്കരണ റാലിയിൽ യുവജന ക്ലബ് പ്രവർത്തകരും നാഷനൽ സർവിസ് സ്കീം വളൻറിയർമാരും സംബന്ധിച്ചു. റാലിയും ജലസാക്ഷരതാ സെമിനാറും റീജനൽ അഡ്മിനിസ്ട്രേറ്റർ അമൻശർമ ഉദ്ഘാടനം ചെയ്തു. മാഹി സിവിൽ സ്റ്റേഷൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ നെഹ്‌റു യുവകേന്ദ്ര ജില്ല യൂത്ത് കോഒാഡിനേറ്റർ കെ. കുഞ്ഞഹമ്മദ് അധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് റീജനൽ കോഒാഡിനേറ്റർ ഇ. ഗിരീഷ്‌കുമാർ, പി. അസ്മാബി, ടി. ഹംസ എന്നിവർ സംസാരിച്ചു. ശാസ്ത്രസാഹിത്യ പരിഷത് സംസ്ഥാന പ്രസിഡൻറും ഹരിതകേരളം റിസോഴ്സ് പേഴ്‌സനുമായ ടി. ഗംഗാധരൻ, മാഹി ഗവ. ആശുപത്രിയിലെ ഡോ. മുരളീധരൻ എന്നിവർ ക്ലാസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.