കടുത്ത വേനല്‍: തൊഴില്‍ സമയക്രമീകരണം കര്‍ശനമാക്കി; പരിശോധനക്ക് സ്‌ക്വാഡുകള്‍

കണ്ണൂർ: ജില്ലയില്‍ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ തൊഴില്‍ സമയ ക്രമീകരണം കര്‍ശനമാക്കി. ഉച്ച 12 മുതല്‍ മൂന്ന് വരെ തൊഴില്‍ദാതാക്കള്‍ തൊഴിലാളികള്‍ക്ക് വിശ്രമം നല്‍കണമെന്ന് ലേബര്‍ കമീഷണര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഈ സമയം നേരിട്ട് വെയിലേല്‍ക്കുന്ന രീതിയില്‍ തൊഴിലാളികളെ ജോലിക്ക് നിയോഗിക്കരുത്. ഇത്തരം സാഹചര്യങ്ങള്‍ പരിശോധിക്കുന്നതിന് ജില്ലതലത്തിലും അസി. ലേബര്‍ ഓഫിസര്‍മാരുടെ നേതൃത്വത്തിലും സ്‌ക്വാഡ് പ്രവര്‍ത്തനം ഊർജിതപ്പെടുത്തിയിട്ടുണ്ട്. ഉത്തരവ് പാലിക്കാതെ തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിപ്പിക്കുന്നതായി ശ്രദ്ധയില്‍പെട്ടാല്‍ പ്രവൃത്തി നിര്‍ത്തിവെപ്പിക്കുന്നതുള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് ജില്ല ലേബര്‍ ഓഫിസര്‍ (എന്‍ഫോഴ്‌സ്‌മൻെറ്) അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.