മാതൃക പോളിങ്​ സ്​റ്റേഷൻ ഉദ്​ഘാടനം ശുചിത്വ സന്ദേശവുമായി മാതൃക പോളിംഗ് സ്റ്റേഷന്‍

കണ്ണൂർ: ലോക്സഭ തെരഞ്ഞെടുപ്പ് ഹരിത ശുചിത്വ തെരഞ്ഞെടുപ്പായി നടത്തുന്നതുമായി ബന്ധപ്പെട്ട് ജില്ല ശുചിത്വമിഷന്‍ , ഹരിത കേരള മിഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ ജില്ല ഭരണകൂടവുമായി ചേര്‍ന്ന് തയാറാക്കിയ മാതൃക പോളിങ് സ്റ്റേഷൻെറ ഉദ്ഘാടനം ജില്ല കലക്ടര്‍ മീര്‍ മുഹമ്മദ് അലി നിര്‍വഹിച്ചു. ഹരിത പെരുമാറ്റച്ചട്ടം അനുസരിച്ച് നടത്തുന്ന തെരഞ്ഞെടുപ്പില്‍ ഓരോ പോളിങ് സ്റ്റേഷനുകളിലും ഉണ്ടായിരിക്കേണ്ട സൗകര്യങ്ങളെക്കുറിച്ചും പാലിക്കേണ്ട നിയമങ്ങളെക്കുറിച്ചും വിശദീകരിക്കുന്നതാണ് കലക്ടറേറ്റില്‍ സജ്ജീകരിച്ചിരിക്കുന്ന മാതൃക പോളിങ് സ്റ്റേഷന്‍. വോട്ടിങ്, വിവിപാറ്റ് യന്ത്രങ്ങളുടെ മാതൃകകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഹരിത പെരുമാറ്റച്ചട്ടത്തിൻെറ പ്രാധാന്യത്തെക്കുറിച്ചും വോട്ട് ചെയ്യേണ്ടതിൻെറ ആവശ്യകതയെക്കുറിച്ചും വിശദീകരിക്കുന്ന സന്ദേശങ്ങളും മാതൃക പോളിങ് സ്റ്റേഷനിലുണ്ട്. പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിച്ചാണ് പോളിങ് സ്റ്റേഷന്‍ തയാറാക്കിയത്. എ.ഡി.എം ഇ. മുഹമ്മദ് യൂസഫ്, ഡെപ്യൂട്ടി കലക്ടര്‍ (ഇലക്ഷന്‍) എ.കെ. രമേന്ദ്രന്‍, ശുചിത്വ മിഷന്‍ കോ ഓഡിനേറ്റര്‍ ടി.ജി. അഭിജിത്ത്, പ്രോഗ്രാം ഓഫിസര്‍ കെ. സിറാജുദ്ദീന്‍, അസി. റിട്ടേണിങ് ഓഫിസര്‍മാര്‍, കലക്ടറേറ്റ് ജീവനക്കാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.