കണ്ണൂര്‍: അമൃത് പദ്ധതിയുെട തുക വകമാറ്റുന്നതായി കോർപറേഷൻ യോഗത്തിൽ വിമർശനം. യു.ഡി.എഫ് അംഗങ്ങൾ ഉയർത്തിയ വിമർശനം എൽ.ഡി.എഫിലെ ചില അംഗങ്ങളും ഉന്നയിച്ചു. പദ്ധതി പ്രകാരമുള്ള തുകയിൽ മിച്ചം വരുന്നതാണ് മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതെന്ന് അംഗങ്ങൾ ചൂണ്ടിക്കാട്ടി. പല പദ്ധതികളും പാതിവഴിയിലാണെന്നും വിമർശനമുയർന്നു. കോർ കമ്മിറ്റി സ്വയം പദ്ധതി നടത്തിപ്പ് തീരുമാനിക്കുന്നതായി യുഡി.എഫ് അംഗങ്ങൾ പറഞ്ഞു. ശ്രീനാരായണ പാർക്ക് വിപുലീകരണം ഇതുവരെ പൂർത്തിയായില്ല. ഡ്രെയിനേജ് നിർമാണവും പലതും പാതിവഴിയിലാണ്. പണിപൂർത്തിയാക്കുന്നതിൽ കോർ കമ്മിറ്റിയുടെ ഇടപെടൽ കാലതാമസം വരുത്തുന്നതായും അംഗങ്ങൾ പറഞ്ഞു. ഇതേചൊല്ലി എൽ.ഡി.എഫ് അംഗങ്ങളും യു.ഡി.എഫ് അംഗങ്ങളും വാക്കുതർക്കമുണ്ടായി. കോര്‍പറേഷന്‍ പരിധിയില്‍ അമൃതം കുടിവെള്ള പദ്ധതിക്കായി പൊളിച്ച റോഡുകള്‍ ഉടന്‍ പുനർനിർമിക്കാന്‍ നടപടി ഉണ്ടാകാത്തതും ചർച്ചയായി. റോഡുകൾ ഉടൻ പുനർനിർമിക്കാൻ യോഗത്തില്‍ തീരുമാനിച്ചു. കോർപറേഷെൻറ ലഹരി വിരുദ്ധ കാമ്പയിൻ ശക്തമാക്കണമെന്ന് അംഗങ്ങൾ ആവശ്യപ്പെട്ടു. മേയര്‍ ഇ.പി. ലത അധ്യക്ഷത വഹിച്ചു. സി. സമീര്‍, ടി.ഒ. മോഹനന്‍, എം. ഷഫീഖ്, മുരളീധരൻ ൈതക്കണ്ടി എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.