കണ്ണാടിപ്പറമ്പ്: കണ്ണാടിപ്പറമ്പ് ധർമശാസ്താ ക്ഷേത്ര തിരുനടയിൽ നിടുവാട്ട് മഹല്ല് ജുമാമസ്ജിദ് വക പഞ്ചസാരക്കുട ം സമർപ്പണം നടന്നു. ഉത്രവിളക്ക് മഹോത്സവം കൊടിയേറുന്നതിന് തൊട്ടുമുമ്പാണ് ജുമാമസ്ജിദ് സെക്രട്ടറി ലത്തീഫ്, കെ.ടി. ഖാലിദ് ഹാജി, ഒ.പി. മൂസാൻ ഹാജി, മുല്ലപ്പള്ളി മുഹമ്മദ് തുടങ്ങിയവർ പഞ്ചസാരക്കുടം സമർപ്പിച്ചത്. ഉത്സവാഘോഷ കമ്മിറ്റി ഭാരവാഹികളായ എ.വി. നാരായണൻ, പി. ദാമോദരൻ, എക്സിക്യൂട്ടിവ് ഒാഫിസർ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.