ഓവുചാൽ നവീകരണം ഇഴയുന്നു

തലശ്ശേരി: ഓവുചാൽ നവീകരണ പ്രവൃത്തി ഇഴഞ്ഞുനീങ്ങുന്നത് നാട്ടുകാരെ ദുരിതത്തിലാക്കുന്നു. ടി.സി മുക്ക് റെയിൽവേ സ്റ്റേഷൻ റോഡ് പരിസരത്തെ ഓവുചാൽ നവീകരണമാണ് നീളുന്നത്. രണ്ടുമാസം മുമ്പാണ് ഒാവുചാൽ നവീകരണം തുടങ്ങിയത്. നഗരത്തിലെ പല ഭാഗങ്ങളിൽനിന്നും ഒഴുകിയെത്തുന്ന മാലിന്യമാണ് ടി.സി മുക്കിലെ വലിയ ഓടയിലൂടെ കുയ്യാലി ഭാഗത്തേക്ക് കടത്തിവിടുന്നത്. വർഷങ്ങളായി തുറന്നുകിടക്കുന്ന ഓവുചാലിന് മുകളിൽ സ്ലാബുകൾ വാർക്കുന്ന പ്രവൃത്തിയാണ് ജനുവരി മധ്യത്തോടെ തുടങ്ങിയത്. ടി.സി മുക്കിലെ ഓവിലൂടെ ഒഴുകുന്ന മാലിന്യവെള്ളം ബ്ലോക്ക് ചെയ്താണ് പ്രവൃത്തി തുടങ്ങിയത്. ഇതുകാരണം മാലിന്യങ്ങൾ കുമിഞ്ഞുകൂടി അസഹ്യമായ ദുർഗന്ധവും കൊതുക് ശല്യവും രൂക്ഷമായിരുന്നു. ദുരിതത്തിലായ പ്രദേശവാസികളും സമീപത്തെ കച്ചവടക്കാരും അധികൃതരോട് പരാതിപറഞ്ഞ് മടുത്തു. പ്രതിഷേധം ശക്തമായതോടെ ഓവുചാൽ തുറന്നുവിടുകയായിരുന്നു. പ്രവൃത്തി നടക്കുന്ന ദിവസങ്ങളിൽ രാവിലെ മുതൽ വൈകീട്ട് വരെ ഓവുചാലിലെ ഒഴുക്ക് തടസ്സപ്പെടുത്തുന്നത് പകർച്ചവ്യാധികൾക്കിടയാക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.