അഴിയൂർ: സംസ്ഥാനത്ത് ആദ്യമായി കോഴിക്കോട് ജില്ലയിൽ തുടങ്ങിയ കേന്ദ്രീകൃത കോഴിമാലിന്യ സംസ്കരണ പദ്ധതിയിൽ മാതൃകാപ രമായ പ്രവർത്തനം കാഴ്ചവെച്ചതിന് ലഭിച്ചു. ജില്ലയിലെ 70 പഞ്ചായത്തുകളിൽ ആദ്യമായി എല്ലാ കോഴിക്കടകളെയും ബന്ധിപ്പിച്ച് മാലിന്യം ശേഖരിച്ച് സംസ്കരിക്കാൻ സാധിച്ചതിനാണ് അംഗീകാരം. ജില്ല ഭരണകൂടത്തിെൻറ കീഴിൽ പ്രവർത്തിക്കുന്ന ഫ്രഷ് കട്ട് ഓർഗാനിക് പ്രൊഡക്ട്സ് പ്രൈവറ്റ് ലിമിറ്റഡിെൻറ നേതൃത്വത്തിലാണ് അഴിയൂർ പഞ്ചായത്തിനെ അംഗീകരിച്ചത്. ചടങ്ങിൽ വെച്ച് ഫ്രഷ് കട്ട് ഏജൻസി ഏർപ്പെടുത്തിയ സ്റ്റാർ ഓഫ് ഗുഡ് എർത്ത് 2018 പുരസ്കാരം കോഴിക്കോട് കോർപറേഷൻ െഡപ്യൂട്ടി മേയർ മീര ദർശകിൽനിന്ന് അഴിയൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദ് ഏറ്റുവാങ്ങി. ഫ്രഷ് കട്ട് ഏജൻസിയുടെ പുതിയ കെട്ടിടവും ആധുനിക പ്ലാൻറും താമരശ്ശേരിയിൽ ഉദ്ഘാടനം ചെയ്ത വേദിയിൽവെച്ച് അംഗീകാരം കേരള മദ്റസ അധ്യാപക ക്ഷേമനിധി ബോർഡ് ചെയർമാൻ എം.പി. അബ്ദുൽ ഗഫൂറിൽനിന്ന് അഴിയൂർ പഞ്ചായത്ത് പ്രസിഡൻറ് ഇ.ടി. അയ്യൂബും പഞ്ചായത്ത് െസക്രട്ടറി ടി. ഷാഹുൽ ഹമീദും ഏറ്റുവാങ്ങി. ഇതുവരെ 20 ടൺ കോഴിമാലിന്യം സംസ്കരിക്കാൻ അഴിയൂർ പഞ്ചായത്തിന് സാധിച്ചു. കോഴിക്കോട് ജില്ല പഞ്ചായത്ത്, കോഴിക്കോട് കോർപറേഷൻ, മറ്റ് പഞ്ചായത്തുകൾ എന്നിവിടങ്ങളിലെ കോഴി ക്കടകളിലെ മാലിന്യം സംസ്കരിക്കുന്നതിന് വേണ്ടിയാണ് ഫ്രഷ് കട്ട് ഏജൻസിയെ ജില്ല ഭരണകൂടം ചുമതലപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.