കൂത്തുപറമ്പ്: കുട്ടിക്കുന്ന് മഖ്ദൂമിയ ദഅ്വ കോളജ് ശനിയാഴ്ച ഇന്ത്യൻ ഗ്രാൻറ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ ്ലിയാർ നിർവഹിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഉച്ച രണ്ടിന് മഖ്ദൂമിയ കാമ്പസിൽ നടക്കുന്ന പരിപാടിയുടെ ഭാഗമായുള്ള പൊതുസമ്മേളനം മുസ്ലിം ജമാഅത്ത് ജില്ല സെക്രട്ടറി ഹാമിദ് മാസ്റ്റർ ഉദ്ഘാടനംചെയ്യും. കൂത്തുപറമ്പ് താലൂക്ക് ആശുപത്രി ഡയാലിസിസ് സെൻററിന് കോളജ് നൽകുന്ന സഹായം പരിപാടിയിൽ നഗരസഭ ചെയർമാൻ എം. സുകുമാരൻ ഏറ്റുവാങ്ങും. വാർത്താസമ്മേളനത്തിൽ അബ്ദുല്ല സഖാഫി, അബ്ദുറശീദ് സഖാഫി, ഫൈളു റഹ്മാൻ ഇർഫാനി, മഹമൂദ് മര്യാട്, കാദർ കൈതേരി, ശറഫുദ്ദീൻ അമാനി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.