ചിത്രരചന മത്സരം

തലശ്ശേരി: ലോക്സഭ തെരഞ്ഞെടുപ്പി​െൻറ ഭാഗമായി വോട്ടർമാരെ ബോധവത്കരിക്കുന്നതിന് തലശ്ശേരിയിൽ ചിത്രരചന സംഘടിപ ്പിച്ചു. തലശ്ശേരി നിയോജക മണ്ഡലം ഉപവരണാധികാരിയുടെ കീഴിലുള്ള തലശ്ശേരി താലൂക്കുതല സ്വീപ് ടീമി​െൻറ നേതൃത്വത്തിലാണ് ബി.ഇ.എം.പി സ്കൂളിന് മുന്നിൽ ചിത്രരചന സംഘടിപ്പിച്ചത്. സെൽവൻ മേലൂർ, ബി.ടി.കെ. അശോക്, എം.സി. സജീവൻ, എ. സത്യനാഥ്, സുരേഷ് ബാബു പാനൂർ, രാഗേഷ് പുന്നോൽ, കെ. ശശികുമാർ, നിഷ ഭാസ്കർ, സുരേഖ, എം. പ്രേമൻ എന്നിവരാണ് ചിത്രം വരച്ചത്. സെൽവൻ േമലൂർ ഉദ്ഘാടനം ചെയ്തു. തലശ്ശേരി തഹസിൽദാർ പി. സജി അധ്യക്ഷത വഹിച്ചു. റവന്യൂ ഇൻസ്പെക്ടർ കെ. ബാബു സ്വാഗതം പറഞ്ഞു. ഡെപ്യൂട്ടി തഹസിൽദാർമാരായ കെ. മഹേഷ് കുമാർ, ദിലീപ് പിനാത്തി, സീനിയർ സൂപ്രണ്ട് വി.കെ. പ്രഭാകരൻ, അഡീഷനൽ തഹസിൽദാർ പി.പി. സത്യനാഥ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.