മിഗ്ദാദി​െൻറ മരണം: അന്വേഷണം ഉൗർജിതം

മുഴപ്പിലങ്ങാട്: മുഴപ്പിലങ്ങാട് കുളം ബസാറിൽ ആൾതാമസമില്ലാത്ത പഴയ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ മിഗ്ദാദി​െൻറ മരണവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തുമെന്ന് എടക്കാട് എസ്.ഐ രഞ്ജിത്ത് രവീന്ദ്രൻ പറഞ്ഞു. അമിതമായ ലഹരി ഉപയോഗമാണ് മരണത്തിന് കാരണമെന്നാണ് പൊലീസ് പ്രാഥമിക നിഗമനം. മിഗ്ദാദിനോടൊപ്പം ഉണ്ടായിരുന്ന മുഴപ്പിലങ്ങാട്ടെ കണ്ണൻ എന്ന രാഹുൽ ചികിത്സയിലാണ്. ലഹരി ഉപയോഗം കാരണം യുവാവ് മരിക്കാനിടയായ സാഹചര്യം ഞെട്ടിക്കുന്നതാണെന്ന് സാഹിത്യകാരൻ ടി.കെ.ഡി. മുഴപ്പിലങ്ങാട് പറഞ്ഞു. മുഴപ്പിലങ്ങാട് തീരദേശത്ത് ഡ്രൈവ് ഇൻ ബീച്ചിൽ അസമയങ്ങളിൽ നിരവധി വാഹനങ്ങൾ വന്നുകൊണ്ടിരിക്കുന്നത് അന്വേഷിക്കണം. പ്രദേശത്തെ യുവാക്കളെ ലഹരിയിൽനിന്നും മോചിപ്പിക്കുന്നതിന് കൂട്ടായ പ്രവർത്തനം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലഹരി മാഫിയയെ അടിച്ചമർത്താൻ എടക്കാട് പൊലീസും എക്സൈസും പരാജയമാണെന്ന് യൂത്ത് കോൺഗ്രസ് മുഴപ്പിലങ്ങാട് മണ്ഡലം കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. യോഗത്തിൽ ടി.കെ. അനിലേഷ് അധ്യക്ഷത വഹിച്ചു. എ. അർഷാദ്, പി. ജിതിൻ, പി.കെ. റനീഷ്, സി. അൻസിൽ എന്നിവർ സംസാരിച്ചു. ലഹരി വിൽപനയും ഉപയോഗവും തടയുന്നതിന് ആവശ്യമായ മുൻകരുതലെടുക്കാൻ അധികൃതർ ജാഗ്രത കാണിക്കണമെന്ന് മുഴപ്പിലങ്ങാട് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻറ് പി. ഹമീദ് മാസ്റ്റർ പറഞ്ഞു. ഇതിനെതിരെ നടത്തുന്ന എല്ലാ പ്രവർത്തനത്തിനും മുസ്ലിം ലീഗി​െൻറ പിന്തുണ അദ്ദേഹം വാഗ്ദാനം ചെയ്തു. മുഴപ്പിലങ്ങാട് പഞ്ചായത്തിൽ അഴിഞ്ഞാടുന്ന ലഹരി മാഫിയയെ അടിച്ചമർത്തണമെന്ന് എസ്.ഡി.പി.ഐ മുഴപ്പിലങ്ങാട് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ലഹരി ഉപയോഗം കാരണം സംഭവിക്കുന്ന യുവാക്കളുടെ മരണത്തിൽ ആശങ്കയുണ്ടെന്നും ബന്ധപ്പെട്ടവർ അതീവ ജാഗ്രത കാട്ടണമെന്നും വെൽെഫയർ പാർട്ടി മുഴപ്പിലങ്ങാട് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. എം.കെ. അബ്ദുറഹ്മാൻ, ഹനീഫ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.