ന്യൂ മാഹി: കുടിവെള്ളക്ഷാമം പരിഹരിക്കാൻ പെരിങ്ങാടി വേലായുധൻ മൊട്ടയിൽ പ്രവർത്തന രഹിതമായിക്കിടക്കുന്ന കുഴൽക് കിണർ മാറ്റി പുതിയത‌് സ്ഥാപിക്കുമെന്ന‌് സന്നദ്ധസംഘടനയായ കൈത്താങ്ങ് പെരിങ്ങാടി അറിയിച്ചു. വർഷങ്ങൾക്ക‌് മുമ്പാണ‌് കുഴൽക്കിണർ കുഴിച്ചത്. പ്രദേശവാസികൾ ഏറെ ആശ്രയിച്ചിരുന്ന കിണർ അറ്റകുറ്റപ്പണി നിർവഹിക്കാത്തതിനാൽ കാലക്രമേണ നശിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ‌് കൈത്താങ്ങ‌് പെരിങ്ങാടി പുതിയ കിണർ കുഴിച്ച‌് കുടിവെള്ളവിതരണം സുഗമമാക്കാൻ മുന്നോട്ടുവന്നത‌്. പുതിയ കുഴൽക്കിണർ കുഴിച്ച‌് ജലസംഭരണി സ്ഥാപിക്കും. ഇതിൽനിന്ന‌് ടാപ്പിലൂടെ കുടിവെള്ളവിതരണം സുഗമമാക്കാനാണ‌് പദ്ധതിയെന്ന‌് കൈത്താങ്ങ് ഭാരവാഹികൾ പറഞ്ഞു. ചെലവ് സംഘടന വഹിക്കുമെന്ന‌് ന്യൂ മാഹി പഞ്ചായത്ത‌് ഭരണസമിതിയെ അറിയിച്ചതായി ഭാരവാഹികളായ എസ‌്.കെ. മുഹമ്മദും ഷമീം അഹമ്മദും പറഞ്ഞു. കുഴൽക്കിണർ പ്രവർത്തനരഹിതമായി ജനങ്ങൾ കുടിവെള്ളക്ഷാമം അനുഭവിക്കുന്ന വാർത്ത കഴിഞ്ഞദിവസം 'മാധ്യമം' പ്രസിദ്ധീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.