പ്രണയനൈരാശ്യത്തിൽ പുഴയിൽ ചാടിയ യുവാവ് നീന്തിരക്ഷപ്പെട്ടു

മംഗളൂരു: . ബുധനാഴ്ച വൈകീട്ട് നേത്രാവതി പാലത്തിനു മുകളിൽെവച്ചാണ് സംഭവം. മഞ്ചേശ്വരം സ്വദേശി നൗഫല്‍ (23) ആണ് നേത്രാ വതി പാലത്തിനു മുകളില്‍നിന്ന് താൻ സഞ്ചരിച്ച ടെമ്പോ ട്രാവലറിൽനിന്ന് പുഴയിലേക്ക് ചാടിയത്. യുവാവി​െൻറ ചാട്ടം കണ്ടതോടെ നൂറോളം യാത്രക്കാര്‍ നേത്രാവതി പാലത്തിനുമുകളില്‍ വാഹനം നിര്‍ത്തി. ഇതോടെ ദേശീയപാത 66ല്‍ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. മഞ്ചേശ്വരത്തുനിന്ന് സുഹൃത്തിനൊപ്പം െടമ്പോ ട്രാവലറില്‍ മംഗളൂരുവിലേക്ക് വരുകയായിരുന്ന നൗഫല്‍ നേത്രാവതി പാലത്തിനുമുകളില്‍ എത്തിയപ്പോള്‍ ഛർദിക്കണമെന്നുപറഞ്ഞ് വണ്ടി നിര്‍ത്താൻ പറഞ്ഞു. ഉടൻ പുഴയിലേക്ക് ചാടുകയായിരുന്നു. സംഭവംകണ്ട നാട്ടുകാർ നൗഫലിനെ രക്ഷിക്കാൻ പുഴയിൽ ചാടി. അപ്പോഴേക്കും നൗഫല്‍ നീന്തി പാലത്തി​െൻറ തൂണില്‍പിടിച്ച് രക്ഷപ്പെട്ടിരുന്നു. മംഗളൂരു സിറ്റി സൗത്ത് ട്രാഫിക് ഇന്‍സ്‌പെക്ടര്‍ ഗുരുദത്ത് കാമത്ത് സ്ഥലത്തെത്തി നൗഫലിനെ കസ്റ്റഡിയിലെടുത്ത് കങ്കനാടി പൊലീസിന് കൈമാറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.