ഉപ്പളയിൽ ഗുണ്ടാ ആക്രമണം

മഞ്ചേശ്വരം: ഉപ്പളയില്‍ ഗുണ്ടാ ആക്രമണത്തിൽ അഞ്ച് കാറുകളും കെ.എസ്.ആര്‍.ടി.സി ബസും ജ്വല്ലറിയുടെ ഗ്ലാസും തകര്‍ത്ത ു. വ്യാഴാഴ്ച പുലര്‍ച്ച ഉപ്പള റെയില്‍വേ സ്റ്റേഷന്‍ റോഡിലാണ് അക്രമമുണ്ടായത്. റെയില്‍വേ സ്റ്റേഷന്‍ റോഡിലെ ഫ്ലാറ്റില്‍ താമസിക്കുന്ന നാസിം, ഹസീന എന്നിവരുടെ കാറുകളും കെ.എന്‍.എച്ച് ആശുപത്രിക്ക് സമീപത്ത് നിര്‍ത്തിയിട്ട മണിമുണ്ടയിലെ മുനീതി​െൻറ കാറും സമീപത്തെ പറമ്പില്‍ നിര്‍ത്തിയിട്ടിരുന്ന മഞ്ചേശ്വരത്തെ ഇബ്രാഹിമി​െൻറ സ്‌കോർപിയോ കാറും ഹനീഫയുടെ വാനുമാണ് തകര്‍ത്തത്. കൈക്കമ്പയിലെ മനോദത്തി​െൻറ ആനന്ദ് ജ്വല്ലറിയുടെ ഗ്ലാസും റെയില്‍വേ സ്റ്റേഷന് സമീപത്ത് നിര്‍ത്തിയിട്ട കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസി​െൻറ മുന്‍ഭാഗത്തെ ഗ്ലാസും തകര്‍ത്ത നിലയിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.