മട്ടന്നൂര്‍: എല്ലാവിഭാഗം ജനങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിച്ച മോദിസര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുകയെ ന്നത് സാധാരണക്കാരുടെ ആഗ്രഹമാണെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്. ബി.ജെ.പി നടത്തുന്ന ഉത്തരമേഖല പരിവര്‍ത്തനയാത്രക്ക് മട്ടന്നൂരില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജന്‍ പുതുക്കുടി അധ്യക്ഷത വഹിച്ചു. മോഹന്‍ദാസ് വയനാട്, വി.വി. രാജന്‍, പി.കെ. സജീവന്‍, കെ. രഞ്ചിത്ത്, പി.കെ. സത്യപ്രകാശ്, കെ.കെ. വിനോദ് കുമാര്‍, പി.കെ. വേലായുധന്‍, വിജയന്‍ വട്ടിപ്രം, വി.വി. ചന്ദ്രന്‍, ഒ. രതീശന്‍, പി.കെ. രാജന്‍, സജു കിളിയങ്ങാട്, കെ. നാരായണന്‍, സി. ജനാര്‍ദനന്‍ മാസ്റ്റര്‍, ജിതിന്‍ കൂടാളി, എം.സി. വത്സന്‍, റീന മനോഹരന്‍, ഡെയ്‌സി കണ്ണപുരം, അമൃത ദിനേശന്‍ എന്നിവര്‍ സംസാരിച്ചു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍നിന്ന് ബി.ജെ.പിയിലേക്ക് വന്നവർക്ക് സ്വീകരണവും നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.