മലയോര പൊലീസ്​ സ്​റ്റേഷനുകളിൽ സുരക്ഷ ശക്തമാക്കി

ഇരിട്ടി: വൈത്തിരിയിൽ മാവോവാദി സംഘാംഗം കൊല്ലപ്പെട്ടതിനെ തുടർന്ന് മലയോര പൊലീസ് സ്റ്റേഷനുകളിൽ െറഡ് അലർട്ട് പ്രഖ്യാപിച്ചു. സ്റ്റേഷനുകളിൽ അതിജാഗ്രത പുലർത്താൻ നിർദേശം നൽകി. മാവോവാദി സാന്നിധ്യമുള്ള മേഖലകളായ ഇരിട്ടി, കരിക്കോട്ടക്കരി, ഉളിക്കൽ, കേളകം, പൊലീസ് സ്റ്റേഷനുകൾക്കാണ് റെഡ് അലർട്ട്. കേരള-കർണാടക അതിർത്തി വനമേഖേല, ആറളം ഫാം എന്നിവിടങ്ങളിൽ പൊലീസ് നിരീക്ഷണം ശക്തമാക്കി. കർണാടക- തമിഴ്നാട് നക്സൽവിരുദ്ധസേന ജില്ലയിലെയും വയനാട്ടിലെയും നക്സൽ മേഖലകൾ സന്ദർശിച്ച് കേരള പൊലീസി​െൻറ നടപടികളിൽ പങ്കുചേരുന്നുണ്ട്. റെഡ് അലർട്ടുള്ള പൊലീസ് സ്റ്റേഷനുകളിൽ പൊലീസി​െൻറ നക്സൽവിരുദ്ധ സേനയായ തണ്ടർബോൾട്ട് കമാൻഡോകളെ വിന്യസിച്ചിട്ടുണ്ട്. നിലവിലെ അഞ്ചുപേർക്ക് പുറേമ അഞ്ചു പേരെകൂടിയാണ് അധികമായി വിന്യസിച്ചത്. റെഡ് അലർട്ടുള്ള സ്റ്റേഷനുകളിലെ അടച്ചിട്ട ഗേറ്റിനുപുറത്ത് പ്രത്യേക പരിശോധന നടത്തി മാത്രേമ ആളുകളെ അകത്ത് പ്രവേശിപ്പിക്കുന്നുള്ളൂ. വയനാട്ടിൽനിന്ന് ആറളം ഫാമിലേക്കും മാക്കൂട്ടം വനത്തിലേക്കും മാവോവാദികൾ കടക്കാനുള്ള സാധ്യത പൊലീസ് തള്ളിക്കളയുന്നില്ല. ജില്ല പൊലീസ് മേധാവി ശിവവിക്രം, ഇരിട്ടി ഡിവൈ.എസ്.പി സാജു കെ. എബ്രഹാം എന്നിവരുടെ നേതൃത്വത്തിലാണ് മേഖലയിൽ പരിശോധനയും സുരക്ഷയും ഒരുക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.