55 കുപ്പി മദ്യവുമായി പിടിയിൽ

ഇരിട്ടി: തില്ലങ്കേരിയിൽ വിൽപനക്കിടെ 55 കുപ്പി വിദേശമദ്യവുമായി ഒരാൾ അറസ്റ്റിൽ. തില്ലങ്കേരി തെക്കംപൊയിലിലെ ടി.സി. സജീവനെയാണ് മുഴക്കുന്ന് പൊലീസ് പിടികൂടിയത്. സ്കൂൾ പരിസരത്ത് കടയിൽ മദ്യം വിൽക്കുന്നുണ്ടെന്ന രഹസ്യവിവരത്തി​െൻറ അടിസ്ഥാനത്തിൽ എസ്.ഐ എൻ. അജീഷ് കുമാറി​െൻറ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. കടക്ക് സമീപത്തെ വീട്ടിൽ ഒളിപ്പിച്ചായിരുന്നു വിൽപന. എ.എസ്.ഐമാരായ ബെന്നി, രാജീവ്, സി.പി.ഒമാരായ രതീഷ്, വിജയൻ, ദീപു, സഫീർ തുടങ്ങിയവർ പരിശോധനക്ക് നേതൃത്വം നൽകി. പ്രദേശത്തെ ഉത്സവത്തിന് വിൽക്കാനായി കൊണ്ടുവന്ന മദ്യമാണിതെന്ന് പൊലീസ് പറഞ്ഞു. നേരത്തെയും മദ്യം വിൽപനക്കിടെ സജീവൻ പിടിയിലായിട്ടുണ്ട്. പ്രതിയെ വെള്ളിയാഴ്ച മട്ടന്നൂർ കോടതിയിൽ ഹാജരാക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.