അവതാരക​െൻറ വിവാദ പരാമർശം; ജഗന്നാഥ ക്ഷേത്രത്തിലെ ഗാനമേളക്കിടെ സംഘർഷം

തലശ്ശേരി: ജഗന്നാഥ ക്ഷേേത്രാത്സവത്തി​െൻറ സമാപനദിവസം സിനിമ പിന്നണിഗായിക കീർത്തി ശബരീഷ് നയിക്കുന്ന ഗാനമേളക്കി ടെ സംഘർഷം. അവതാരക​െൻറ വിവാദ പരാമർശത്തെ തുടർന്ന് ഒരുസംഘം ഇയാളെ കൈയേറ്റംചെയ്തു. ഇതേതുടർന്ന് ഗാനമേള നിർത്തിവെച്ചു. ഞായറാഴ്ച രാത്രി 9.30ഓടെയായിരുന്നു സംഭവം. മോഹൻലാൽ നായകനായ 'കീർത്തിചക്ര' സിനിമയിലെ ഗാനം ആലപിക്കുന്നതിന് മുമ്പാണ് അവതാരകൻ വിവാദ പരാമർശം നടത്തിയത്. പുൽവാമയിൽ 40 സി.ആർ.പി.എഫ് ജവാന്മാർ കൊല്ലപ്പെട്ടതിനെ പരാമർശിക്കവെ സർക്കാർ തിരിച്ചടിച്ചില്ലെന്നും സർക്കാറിനെ വിമർശിച്ചുമായിരുന്നു സംസാരം. ഇതിൽ കുപിതരായ ഒരുസംഘം സ്റ്റേജിനുപിന്നിലെത്തി അവതാരകനെ മർദിക്കുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന പൊലീസ് സ്ഥിതിഗതികൾ ശാന്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.