തലശ്ശേരി: നഗരസഭയെയും സമീപ പഞ്ചായത്തുകളെയും ഉള്‍പ്പെടുത്തി വികസന മാസ്റ്റര്‍ പ്ലാന്‍ തയാറാക്കണമെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. ചോനാടം കിന്‍ഫ്ര പാര്‍ക്കില്‍ തലശ്ശേരി സബ് റീജനൽ ട്രാൻസ്പോർട്ട് ഒാഫിസ് പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തലശ്ശേരി-മാഹി ബൈപാസ് യാഥാര്‍ഥ്യമാകുന്നതോടെ നഗരത്തിനപ്പുറത്തേക്കും തലശ്ശേരി വികസിക്കാന്‍ പോകുകയാണ്. ഇതിെൻറ അടിസ്ഥാനത്തിലുള്ള വികസനമാണ് വരാനിരിക്കുന്നത്. എ.എന്‍. ഷംസീര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. കണ്ണൂർ എൻഫോഴ്സ്മെൻറ് റീജനൽ ട്രാൻസ്പോർട്ട് ഒാഫിസർ എം.പി. സുഭാഷ്ബാബു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഉത്തരമേഖല ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമീഷണർ കെ.എം. ഷാജി, എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ.കെ. രമ്യ, ബ്ലോക്ക് പഞ്ചായത്തംഗം സി. ഹരീന്ദ്രന്‍, വാർഡ് മെംബർ കെ.കെ. ശശി, സി.പി.എം ഏരിയ സെക്രട്ടറി എം.സി. പവിത്രന്‍, കെ. വിനയരാജ്, ഇ.എസ്. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.