അംഗൻവാടി കെട്ടിടം ഉദ്ഘാടനം

ചൊക്ലി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ചൊക്ലി പഞ്ചായത്തിലെ നിടുമ്പ്രം അംഗൻവാടിക്ക് വേണ്ടി നിർമിച്ച പുതിയ കെട്ടിടം കെ.കെ. രാഗേഷ് എം.പി ഉദ്ഘാടനം ചെയ്തു. ചൊക്ലി പഞ്ചായത്ത് പ്രസിഡൻറ് വി.കെ. രാഗേഷ് അധ്യക്ഷത വഹിച്ചു. കെട്ടിടം നിർമിക്കാൻ സ്ഥലം സൗജന്യമായി വിട്ടു നൽകിയ പറമ്പത്ത് ഗോവിന്ദൻ എന്നവരുടെ ഫോട്ടോ അനാച്ഛാദനം പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എൻ. അനൂപ് നിർവഹിച്ചു. വിവിധ മേഖലയിൽ കഴിവ് തെളിയിച്ച വ്യക്തികളെ ജില്ലപഞ്ചായത്ത് അംഗം ടി.ആർ. സുശീല ആദരിച്ചു. കെ.എം. രാമകൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് മെംബർമാരായ കെ.പി. ഷമീമ, കെ.എം. വത്സല, പഞ്ചായത്ത് അംഗം അജിത ചേപ്രത്ത്, പി.കെ. മോഹനൻ, ഹരീന്ദ്രപുരം ഹരീന്ദ്രനാഥ്, വി.കെ. ഹരിദാസൻ, ടി. രഞ്ജിത്ത്, ടി.വി. സുഭാഷ്, സന്തോഷ്, എം. ഹരിദാസ്, ജസീർ, ആരതി പവിത്രൻ, ഉമ, ബിന്ദു എന്നിവർ സംസാരിച്ചു. വി. പത്മനാഭൻ സ്വാഗതവും കെ.ടി.കെ. മോഹനൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.