ഒരുങ്ങുന്നത്​ അത്യാധുനിക സംവിധാനങ്ങൾ

കണ്ണൂർ: അഞ്ചുനില സൂപ്പർ സ്‌പെഷാലിറ്റി ആശുപത്രിയുടെ താഴത്തെ നിലയിൽ എൻട്രൻസ് ലോബി, മെഡിക്കൽ ഗ്യാസ് കൺട്രോൾ റൂം, ഇലക്ട്രിക്കൽ റൂം, െസർവർ റൂം, സബ് സ്‌റ്റേഷൻ, പമ്പ് ഹൗസ്, ഫയർ കൺട്രോൾ, പാർക്കിങ് ഏരിയ എന്നിവയുണ്ടാവും. ഒന്നാം നിലയിൽ 10 കൺസൾട്ടിങ് റൂമുകൾ, 22 കിടക്കകളുള്ള ക്രിട്ടിക്കൽ കെയർ യൂനിറ്റ്, കാത് ലാബ്, ഡോക്ടർമാരുടെ വിശ്രമ മുറി, കാത്തിരിപ്പ് കേന്ദ്രം, ഫാർമസി, സ്‌റ്റോർ, പി.ആർ.ഒ, ടോയ്‌ലറ്റുകൾ. രണ്ടാം നിലയിൽ മൂന്ന് ഓപറേഷൻ തിയറ്ററുകൾ, 22 കിടക്കകളുള്ള കാർഡിയാക് ഐ.സി.യു, 11 കിടക്കകളുള്ള ന്യൂറോളജി ഐ.സി.യു, 11 കിടക്കകളുള്ള യൂറോളജി ഐ.സി.യു, 22 കിടക്കകളുള്ള പോസ്്റ്റ് ഓപറേറ്റിവ് വാർഡ്, പ്രിപ്പറേഷൻ ആൻഡ് അനസ്തീഷ്യ, നഴ്‌സസ് സ്‌റ്റേഷൻ, ഡോക്‌ടേഴ്‌സ് ആൻഡ് നഴ്‌സസ് റെസ്റ്റ്റൂം, ഓട്ടോക്ലേവ് ആൻഡ് സ്‌റ്റെറൈൽ സ്‌റ്റോർ, ടോയ്‌ലറ്റുകൾ. മൂന്നാംനിലയിൽ 32 കിടക്കകളുള്ള ഡയാലിസിസ് യൂനിറ്റ്, പോസിറ്റിവ് ഡയാലിസിസ്, 30 കിടക്കകളുള്ള ജനറൽ വാർഡ്, ഏഴ് സ്‌പെഷൽ വാർഡുകൾ, കാത്തിരിപ്പ് കേന്ദ്രം, ആർ.ഒ പ്ലാൻറ്, നഴ്‌സസ് സ്‌റ്റേഷൻ, സ്‌റ്റോർ, ടോയ്‌ലറ്റുകൾ. നാലാം നിലയിൽ 30 കിടക്കകളുള്ള ജനറൽ വാർഡ്, 18 സ്‌പെഷൽ വാർഡ്, നഴ്‌സസ് സ്‌റ്റേഷൻ, സ്‌റ്റോർ, ടോയ്‌ലറ്റുകൾ എന്നീ സൗകര്യങ്ങളുണ്ടാവും. ജലവിതരണ സംവിധാനം, റോഡുകൾ എന്നിവയും പ്രതിദിനം 30,000 ലിറ്റർ ശേഷിയുള്ള സീവേജ് ട്രീറ്റ്‌മ​െൻറ് പ്ലാൻറും പദ്ധതിയുടെ ഭാഗമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.