പ്രതിഷേധ ധർണ

കണ്ണൂർ: മോദിസർക്കാറി​െൻറ ജനവിരുദ്ധനയങ്ങൾക്കെതിരെ എസ്.യു.സി.െഎ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ധർണ നടത്തി. ഡോ. ഡി. സുരേന്ദ്രനാഥ് ഉദ്ഘാടനംചെയ്തു. ജനവിരുദ്ധ നയങ്ങൾ അടിച്ചേൽപിക്കുകയാണ് കേന്ദ്രസർക്കാർ ചെയ്യുന്നതെന്നും ഇതിനെതിരെ രാജ്യവ്യാപകമായി സാധാരണക്കാരുടെ ചെറുത്തുനിൽപ്പുകൾ ഉയർന്നുവരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജില്ല സെക്രട്ടറി കെ.കെ. സുരേന്ദ്രൻ അധ്യക്ഷതവഹിച്ചു. ജില്ല കമ്മിറ്റി അംഗം അനൂപ്ജോൺ, അഡ്വ. ആർ. അപർണ എന്നിവർ സംസാരിച്ചു. അഡ്വ. പി.സി. വിവേക് സ്വാഗതവും എ.കെ. ജയരാജൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.