ഡോക്യുമെൻററി ഫെസ്​റ്റിവൽ

കണ്ണൂർ: മന്ത്രിസഭയുടെ 1000 ദിനാഘോഷങ്ങളുടെ ഭാഗമായി ജില്ല ഇൻഫർമേഷൻ വകുപ്പ് ലൈബ്രറി കൗൺസിലി​െൻറയും ചലച്ചിത്ര അക്ക ാദമിയുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന അതിജീവനം ഡോക്യുമ​െൻററി ഫെസ്റ്റിവലി​െൻറ ഭാഗമായുള്ള സിനിമ ക്യാമ്പ് തുടങ്ങി. ടി.ടി.ഐ പ്രിൻസിപ്പൽ കെ.വി. ഹരിദാസൻ ഉദ്ഘാടനം ചെയ്തു. ജില്ല ഇൻഫർമേഷൻ ഓഫിസർ ഇ.കെ. പത്മനാഭൻ അധ്യക്ഷത വഹിച്ചു. സംവിധായകൻ പ്രകാശൻ വാടിക്കൽ, തിരക്കഥാകൃത്ത് യു. പ്രസന്നകുമാർ എന്നിവർ ക്ലാസെടുത്തു. പി.കെ. ബൈജു, രാധാകൃഷ്ണൻ മാണിക്കോത്ത്, വി.വി. റിനേഷ്, പ്രസാദ് കൂടാളി എന്നിവർ സംസാരിച്ചു. ശനിയാഴ്ച രാവിലെ 10ന് ഡോ. ജോസ്, ടി. ദീപേഷ് എന്നിവർ ക്ലാസെടുക്കും. ജില്ലയിലെ 25 ലൈബ്രറികൾ കേന്ദ്രീകരിച്ച് തുടർ ദിവസങ്ങളിൽ ഫെസ്റ്റ് നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.