കണ്ണൂർ: കേരളത്തെ പുരോഗമനപാതയിലെത്തിക്കുന്നതിന് വിവിധ മേഖലകളിൽ അധ്വാനിച്ച പ്രായംചെന്നവരെ ആദരിക്കേണ്ടത് സമൂഹത്തിെൻറയും സർക്കാറിെൻറയും ഉത്തരവാദിത്തമാണെന്ന് മന്ത്രി കെ.കെ. ശൈലജ. അഴീക്കോട് ചാൽ ഗവ. വൃദ്ധമന്ദിരത്തിൽ നിർമിച്ച സെക്കൻഡ് ഇന്നിങ്സ് ഹോം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 60 വയസ്സു കഴിഞ്ഞവർ എങ്ങനെയാണ് കഴിയുന്നതെന്നത് പ്രധാന വിഷയമാണ്. ഏറ്റവും കൂടുതൽ പരിഗണന ലഭിക്കേണ്ട സമയത്ത് പലയിടങ്ങളിലും അത് ലഭിക്കുന്നില്ല. സ്‌നേഹത്തിൽ കുറവുണ്ടാകുന്നതും ജോലി തേടി പുറത്തുപോകുന്നവർക്ക് മാതാപിതാക്കളെ പരിചരിക്കാൻ കഴിയാത്ത അവസ്ഥയുണ്ടാകുന്നതുമാണ് ഇതിന് കാരണം. വളരുന്ന കേരളം വളർത്തിയവർക്ക് ആദരം എന്ന മുദ്രാവാക്യവുമായാണ് സാമൂഹികനീതി വകുപ്പ് മുന്നോട്ട് പോകുന്നത്. വീടുവിട്ട് വരുന്നവർക്ക് വീടിെൻറ അന്തരീക്ഷവും നല്ല സൗകര്യങ്ങളും ഒരുക്കണം. പ്രായം ചെന്നവർക്ക് പണം നൽകി താമസിക്കാൻ സൗകര്യമൊരുക്കുന്ന പെയ്ഡ് ഹോം പദ്ധതി സർക്കാറിെൻറ ആലോചനയിലാണെന്നും മന്ത്രി പറഞ്ഞു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് അധ്യക്ഷത വഹിച്ചു. കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കുടുവൻ പത്മനാഭൻ, ജില്ല പഞ്ചായത്ത് അംഗം കെ.പി. ജയബാലൻ, അഴീക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സി. പ്രസന്ന, സാമൂഹിക നീതി വകുപ്പ് ഡയറക്ടർ ജാഫർ മാലിക്, അസി. കലക്ടർ അർജുൻ പാണ്ഡ്യൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.