ഫ്രണ്ട്സ് സ്വർണക്കപ്പ് ഫുട്ബാൾ: വീവൺ അതിരകം സെമിയിൽ

തോട്ടട: തോട്ടട എസ്.എൻ കോളജ് ഗ്രൗണ്ടിൽ നടക്കുന്ന നായിക് എം.പി. സാജു സ്മാരക ഫ്രണ്ട്സ് സ്വർണക്കപ്പ് ഫുട്ബാളിൽ രണ്ട ിനെതിരെ നാലു ഗോളുകൾക്ക് ന്യൂ ഫൈറ്റേഴ്സ് കൂത്തുപറമ്പിനെ പരാജയപ്പെടുത്തി വീവൺ അതിരകം സെമിയിൽ പ്രവേശിച്ചു. ന്യൂ ഫൈറ്റേഴ്സി​െൻറ ഗോൾകീപ്പർ പി.പി. ഫർസീൻ കളിയിലെ കേമനായി. കോളജ് ഓഫ് കോമേഴ്സ് അധ്യാപകൻ കെ.അജയകുമാർ സമ്മാന വിതരണം നടത്തി. ശനിയാഴ്ച യുവഭാരതി കാഞ്ഞിര കോച്ചിങ് സ​െൻറർ കൂടാളിയെ നേരിടും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.