പയ്യന്നൂർ: നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തി പയ്യന്നൂർ വെയർഹൗസിൽ നിർമിച്ച രണ്ട് ഗോഡൗണുകളുടെ ഉദ്ഘാടനം റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ നിർവഹിച്ചു. പൊതുതാൽപര്യങ്ങൾക്കായി റവന്യൂഭൂമി ബന്ധപ്പെട്ട വകുപ്പുകൾക്ക് ലീസിനു നൽകുമെന്ന് അദ്ദേഹം പറഞ്ഞു. സി. കൃഷ്ണൻ എം.എൽ.എ അധ്യക്ഷതവഹിച്ചു. വെയർഹൗസിങ് കോർപറേഷൻ എം.ഡി പി.എച്ച്. അഷ്റഫ് റിപ്പോർട്ടവതരിപ്പിച്ചു. നഗരസഭ ചെയർമാൻ അഡ്വ. ശശി വട്ടക്കൊവ്വൽ, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.പി. ദിവ്യ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം.ടി.പി. നൂറുദ്ദീൻ, നഗരസഭ കൗൺസിലർ പി.വി. ദാസൻ, ടി.പി.എം. നൂറുദ്ദീൻ, പി.ആർ. സുരേഷ് തുടങ്ങിയവർ സംബന്ധിച്ചു. വെയർഹൗസിങ് കോർപറേഷൻ ചെയർമാൻ വാഴൂർ സോമൻ സ്വാഗതവും എക്സി. എൻജിനീയർ യു. നജ്മ നന്ദിയും പറഞ്ഞു. ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും അരങ്ങേറി. വെയർഹൗസിങ് കോർപറേഷൻ സോണൽ മാനേജർ പി.പി. പീറ്റർ, റീജനൽ മാനേജർ എൻ. ഹരികൃഷ്ണൻ, പയ്യന്നൂർ ഡിപ്പോ മാനേജർ കെ. റീത്ത തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.