കണ്ണൂർ: നഗരമധ്യത്തിൽ അപകടഭീഷണി ഉയർത്തുന്ന പരസ്യബോർഡ് ഫയർഫോഴ്‌സ് മുറിച്ചുമാറ്റി. കണ്ണൂർ കാൽടെക്സ് ജങ്ഷനിൽ ട് രാഫിക് സിഗ്നലിനു മുകളിൽ സ്ഥാപിച്ച ബോർഡാണ് നീക്കംചെയ്തത്. സിഗ്നലിനു സമീപം കാത്തുകിടക്കുന്ന വാഹനങ്ങൾക്ക് അപകടമുണ്ടാകുന്നവിധത്തിലായിരുന്നു ഇത് സ്ഥാപിച്ചിരുന്നത്. നിരവധിപേർ പരാതിപ്പെട്ടിരുന്നു. ഇതേതുടർന്നാണ് ബോർഡ് നീക്കിയത്. സി.വി. വിനോദ്കുമാറിെൻറ നേതൃത്വത്തിൽ സി. വിനേഷ്, എസ്. അരവിന്ദ്, എൻ.കെ. അഖിൽ, എൻ.കെ. സജിത്ത്, ഹോംഗാർഡ് പുരുഷോത്തമൻ തുടങ്ങിയവരാണ് നീക്കംചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.