കാർഷിക ഗ്രാമത്തിന് ആശ്വാസമായി വിയർ കം ട്രാക്ടർ വേ

പയ്യന്നൂർ: പാണപ്പുഴ വില്ലേജിലെ കുടിയേറ്റ കാർഷിക ഗ്രാമത്തിന് ഇനി ജലസമൃദ്ധി. വണ്ണാത്തിപ്പുഴയുടെ കൈവഴിയിൽ വിയർ കം ട്രാക്ടർ വേ നിർമാണത്തിന് ഇന്ന് തുടക്കം കുറിക്കും. കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമ പഞ്ചായത്തിലെ ഏര്യം- ആലക്കാട് പുഴക്ക് കുറുകെ പൂരക്കടവിൽ നിർമിക്കുന്ന വിയർ കം ട്രാക്ടർ വേയുടെ പ്രവൃത്തി ഉദ്ഘാടനം വ്യാഴാഴ്ച വൈകീട്ട് 4.30ന് ആലക്കാട് പി.എച്ച്.സിക്ക് സമീപം ജലവിഭവ മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിക്കും. ടി.വി. രാജേഷ് എം.എൽ.എ അധ്യക്ഷത വഹിക്കും. പി. കരുണാകരൻ എം.പി മുഖ്യാതിഥിയാകും. നബാർഡി​െൻറ ആർ.ഐ.ഡി.എഫ് 23ൽ ഉൾപ്പെടുത്തി അണക്കെേട്ടാടുകൂടിയ പാലം നിർമിക്കുന്നതിന് 3.81 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്. ആലക്കാട്, ഒടേര, തേനംകുന്ന്, ഏര്യം, തെന്നം എന്നീ പ്രദേശത്തെ കാർഷിക മേഖലയിൽ ജലസേചന സൗകര്യം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. ജലക്ഷാമം രൂക്ഷമാകുന്ന അവസരത്തിൽ പുഴയിലെ ജലം അണകെട്ടി തടഞ്ഞുനിർത്തി ഈ പ്രദേശത്തെ ജനങ്ങളുടെ കാർഷികാവശ്യങ്ങൾക്ക് ഉപയുക്തമാക്കി തീർക്കുക എന്നതാണ് ഈ പദ്ധതിയുടെ മുഖ്യ ലക്ഷ്യം. അതോടൊപ്പം പ്രസ്തുത മേഖലയിലെ കുടിവെള്ള ക്ഷാമത്തിനും പരിഹാരമാകും. പുഴയുടെ ഇരു കരകളിലും വന്നുനിൽക്കുന്ന റോഡുകൾ തമ്മിൽ ട്രാക് വേ മുഖേന ബന്ധിപ്പിക്കുന്നതും 12 മീറ്റർ വീതിയിലുള്ള രണ്ട് വെൻഡുകളിലായി സ്റ്റീൽ ഷട്ടർ ഉപയോഗിച്ച് 2.5 മീറ്റർ ഉയരത്തിൽ ജലം സംഭരിച്ച് നിർത്തുന്നതിനുള്ള സംവിധാനവുമുണ്ടാകും. ഇതിനു മുകളിലായി 29 മീറ്റർ നീളത്തിൽ 3.25 മീറ്റർ ക്യാരേജ് വീതിയിലുള്ള ട്രാക് വേയുമാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ പദ്ധതി പൂർത്തിയാകുന്നതോടുകൂടി കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിലെ 344.67 ഹെക്ടർ കൃഷിഭൂമിയിൽ ജലസേചനം ലഭ്യമാക്കാൻ സാധിക്കും. മൈനർ ഇറിഗേഷൻ വകുപ്പ് മുഖേന നടപ്പാക്കുന്ന പ്രവൃത്തി 18 മാസത്തിനകം പൂർത്തീകരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.