പുഞ്ചിരി സാഹിത്യപുരസ്​കാരം എം. ചന്ദ്രപ്രകാശിന്​

കാസർകോട്: മുളിയാർ പുഞ്ചിരി സാഹിത്യപുരസ്കാരത്തിന് എം. ചന്ദ്രപ്രകാശി​െൻറ 'പ്ലാവിലകൾ സ്വപ്നംകാണുന്ന പാത്തുമ്മ ' എന്ന പുസ്തകം തെരഞ്ഞെടുത്തതായി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 25,000 രൂപയും പ്രശസ്തിപത്രവും ശിൽപവും അടങ്ങുന്നതാണ് പുരസ്കാരം. ഫെബ്രുവരി 15ന് പുഞ്ചിരി ക്ലബി​െൻറ രജത ജൂബിലി ആഘോഷത്തി​െൻറ സമാപന സമ്മേളനത്തിൽ പുരസ്കാരം നോവലിസ്റ്റ് എം. മുകുന്ദൻ വിതരണം ചെയ്യും. വാർത്തസമ്മേളനത്തിൽ പ്രസിഡൻറ് ബി.സി. കുമാരൻ, ജനറൽ സെക്രട്ടറി ഹസൈൻ നവാസ്, ബി.കെ. ഷാഫി, സിദ്ദീഖ് ബോവിക്കാനം, ബി.കെ. നിസാർ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.