പി. ജയരാജനെ ചീത്തവിളിച്ച കേസ്​: കെ.എസ്.ആർ.ടി.സി ഡ്രൈവർ അറസ്​റ്റിൽ

ശ്രീകണ്ഠപുരം: സി.പി.എം ജില്ല സെക്രട്ടറി പി. ജയരാജനെ ചീത്ത വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ കെ.എസ്. ആർ.ടി.സി ഡ്രൈവറെ അറസ്റ്റ് ചെയ്തു. പയ്യാവൂർ വണ്ണായിക്കടവ് സ്വദേശിയും വിളക്കന്നൂരിൽ താമസക്കാരനുമായ പെരിഞ്ചിയിൽ രാമകൃഷ്ണനെയാണ് കുടിയാന്മല പൊലീസ് അറസ്റ്റ് ചെയ്തത്. ഐ.ആർ.പി.സി നടുവിൽ മേഖല ഓഫിസ് ഉദ്ഘാടനച്ചടങ്ങിനുശേഷം കാറിൽ മടങ്ങുകയായിരുന്ന ജയരാജനെ രാമകൃഷ്ണൻ ചീത്തവിളക്കുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. കെ.എസ്.ആർ.ടി.സി തൊട്ടിൽപാലം ഡിപ്പോയിലെ ഡ്രൈവറാണ് ഇയാൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.