കണ്ണൂർ: സംസ്ഥാനത്ത് ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ഉൾനാടൻ മത്സ്യവ്യാപന പദ്ധതിയിൽ ഫീൽഡ്തല പ്രവർത്തനങ്ങൾ നടത്ത ുന്നതിന് ജില്ലയിൽ ദിവസവേതനാടിസ്ഥാനത്തിൽ പ്രോജക്ട് കോഒാഡിനേറ്ററെ നിയമിക്കും. ഫെബ്രുവരി 14ന് രാവിലെ 11ന് ഫിഷറീസ് െഡപ്യൂട്ടി ഡയറക്ടറുടെ ഓഫിസിൽ വാക്ക് ഇൻ ഇൻറർവ്യൂ. ഫോൺ. 0497 2731081, 0497 2732340................ റെസ്‌ക്യൂ വർക്കർ, സോഷ്യൽ വർക്കർ നിയമനം കണ്ണൂർ: വനിത ശിശുവികസന വകുപ്പ് സംയോജിത ശിശുസംരക്ഷണ പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന ജില്ല ചെൽഡ് പ്രൊട്ടക്ഷൻ യൂനിറ്റിൽ രണ്ട് തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും. ജില്ലക്കാരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. റെസ്‌ക്യൂ ഓഫിസർ, സോഷ്യൽ വർക്കർ എന്നീ ഒഴിവിലാണ് നിയമനം. ഫെബ്രുവരി 15ന് വൈകീട്ട് അഞ്ച് മണിക്ക് മുമ്പ് ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസർ, ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ യൂനിറ്റ്, മുനിസിപ്പൽ ടൗൺഹാൾ ഷോപ്പിങ് കോംപ്ലക്‌സ്, രണ്ടാംനില, റൂം നമ്പർ എസ് 6, തലശ്ശേരി 670104 എന്ന വിലാസത്തിൽ അപേക്ഷിക്കണം. ഫോൺ: 0490 2326199. .............. ക്ലർക്ക് നിയമനം കണ്ണൂർ: മാടായി ഐ.ടി.ഐയിൽ താൽക്കാലിക അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് അപ്രൻറിസ് ക്ലർക്കിനെ നിയമിക്കും. അപേക്ഷ ജില്ല പട്ടികജാതി വികസന ഓഫിസിൽ ഫെബ്രുവരി 12ന് വൈകീട്ട് അഞ്ചിന് മുമ്പ് ലഭിക്കണം. ഫോൺ: 0497 2700596, 2877300........................
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.