മാഹി: മാഹി വൈദ്യുതിവകുപ്പ് ജീവനക്കാരൻ പന്തക്കലിലെ സി. അനൂപിെൻറ മൂന്നാം ചരമവാർഷികം ആചരിച്ചു. മാഹി ഇലക്ട്രിസിറ്റി വർക്കേഴ്സ് യൂനിയൻ (ഐ.എൻ.ടി.യു.സി) മാഹി സി.എസ്.ഒ ഹാളിൽ അനുസ്മരണസമ്മേളനം നടത്തി. പ്രസിഡൻറ് കെ. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. സി.ജി.ഇ.സി അഖിലേന്ത്യാ സെക്രട്ടറി കെ. ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ. രാധാകൃഷ്ണൻ മുഖ്യഭാഷണം നടത്തി. എം. പത്മനാഭൻ അനുസ്മരണഭാഷണം നടത്തി. യു.പി. അശോകൻ, കെ.എം. പവിത്രൻ, എ.എം. അരുൺ, കെ. രാധാകൃഷ്ണൻ, എൻ. മോഹനൻ, എം. മുഹമ്മദ് അലി, സി.കെ. സമിൻ, സെക്രട്ടറി കെ.കെ. പ്രദീപ് എന്നിവർ സംസാരിച്ചു. മാഹി വൃദ്ധസദനത്തിലെ അന്തേവാസികൾക്ക് ഉച്ചഭക്ഷണം വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.