പെരിങ്ങത്തൂർ: മോന്താൽ ശ്രീനാരായണ സേവാസമിതി 35ാം വാർഷികാഘോഷത്തോടനുബന്ധിച്ച് നടന്ന സംസ്കാരികസമ്മേളനം തലശ്ശേര ി ജ്ഞാനോദയയോഗം പ്രസിഡൻറ് കെ. സത്യൻ ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ സേവാസമിതി പ്രസിഡൻറ് കെ. രാഘവൻ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.ടി. റംല മുഖ്യപ്രഭാഷണം നടത്തി. പാനൂർ നഗരസഭ കൗൺസിലർ ടി.എം. ബാബുരാജ് മാസ്റ്റർ, ചൊക്ലി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അജിത ചേപ്രത്ത് എന്നിവർ സംസാരിച്ചു. കെ.കെ. പത്മനാഭൻ സ്വാഗതവും കെ.പി.കെ. ലക്ഷ്മണൻ നന്ദിയും പറഞ്ഞു. മോന്താൽ ശ്രീനാരായണ അംഗൻവാടി, കമ്പനിക്കുന്ന് ഐശ്വര്യ അംഗൻവാടി എന്നിവിടങ്ങളിലെ കുട്ടികളുടെയും പൂർവവിദ്യാർഥികളുടെയും കലാപരിപാടികളും മോന്താൽ ശ്രീനാരായണ സേവാസമിതി വനിതാവേദിയുടെ തിരുവാതിരക്കളിയും ഉണ്ടായി. ഉഷ ബാലകൃഷ്ണൻ ഉപഹാരം വിതരണം ചെയ്തു. സി.കെ. രാഘവൻ വാർഷികാഘോഷ പതാക ഉയർത്തി. രണ്ടാം ദിവസം പള്ളിക്കുനി അമ്പലപ്പറമ്പ് മഹാവിഷ്ണു ക്ഷേത്രത്തിൽനിന്ന് കടമേരി ഉണ്ണികൃഷ്ണമാരാരുടെ നേതൃത്വത്തിൽ പഞ്ചവാദ്യത്തോടുകൂടി ഘോഷയാത്ര നടന്നു. തുടർന്ന് തിരുവനന്തപുരം അവന്തിക ക്രിയേഷൻസിെൻറ തുമ്പോലാർച്ച സിനി വിഷ്വൽ ഡ്രാമ അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.