പാനൂർ: സംസ്ഥാന സർക്കാർ നടപ്പാക്കുന്ന അവകാശാധിഷ്ഠിത ബാലസൗഹൃദ കേരളം പദ്ധതിയുടെ ഭാഗമായി നടത്തി. ജില്ല ശിശുസംരക് ഷണ യൂനിറ്റ്, ജില്ല ലീഗൽ സർവിസസ് അതോറിറ്റി എന്നിവയുടെ സഹകരണത്തോടെ ജനപ്രതിനിധികൾക്കും പൊതുപ്രവർത്തകർക്കുമായി നടത്തിയ പരിശീലനം പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എൻ. അനൂപ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് കെ. ഷിമി അധ്യക്ഷത വഹിച്ചു. ജില്ല ശിശുസംരക്ഷണ ഓഫിസർ എം.പി. അബ്ദുറഹ്മാൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ കെ.പി. ഷമീമ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. സുഗീഷ്, ബി.ഡി.ഒ ടി.വി. സുഭാഷ്, സി.ഡി.പി.ഒ കെ.എൻ. ഉമ എന്നിവർ സംസാരിച്ചു. ജുവൈനൽ ജസ്റ്റിസ് ആക്ടിനെക്കുറിച്ച് ചൈൽഡ് വെൽഫെയർ കമ്മിറ്റിയംഗം ഡോ. ഉമർ ഫാറൂഖും ബാലസൗഹൃദ തദ്ദേശസ്വയംഭരണം എന്ന വിഷയത്തിൽ കില അംഗം സജീന്ദ്രനും പോക്സോ നിയമത്തെക്കുറിച്ച് സാമൂഹിക നീതി വകുപ്പ് സീനിയർ സൂപ്രണ്ട് ടി.ടി. സെബാസ്റ്റ്യനും ക്ലാസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.