പാനൂർ: ടാറിങ് പൂർത്തിയായ കടവത്തൂർ മുണ്ടത്തോടിലെ എടവനച്ചാൽ - ചന്ദ്രത്തുകണ്ടി റോഡ് പഞ്ചായത്ത് പ്രസിഡൻറിെൻറ ച ുമതലയുള്ള സെക്കീന തെക്കയിൽ ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ എ.പി. ഇസ്മായിൽ അധ്യക്ഷത വഹിച്ചു. വാർഷിക പദ്ധതിയിൽപെടുത്തി എട്ട് ലക്ഷം രൂപ ചെലവിലാണ് റോഡ് പുനരുദ്ധാരണം നടത്തിയത്. വി.പി. കുമാരൻ, പുതിയടത്ത് അബ്ദുള്ള ഹാജി, യൂസഫ് പുതിയാടം, കെ.കെ. ദാമു മാസ്റ്റർ, എ.സി. നാസർ, സലാം ഹാജി, അലി ഹാജി, കെ.എം. മുഹമ്മദ്, എ.സി. അബ്ദുള്ള, തറാൽ അമ്മദ് ഹാജി, ടി.കെ. നാസർ എന്നിവർ സംസാരിച്ചു. പുല്ലാട്ടുമ്മൽ അമ്മദ് ഹാജി സ്വാഗതം പറഞ്ഞു. ബോധവത്കരണ ക്ലാസ് പാനൂർ: ജനശ്രീ സുസ്ഥിര വികസന മിഷൻ മൊകേരി മണ്ഡലംസഭ നേതൃത്വത്തിൽ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ബോധവത്കരണ ക്ലാസെടുത്തു. മൊകേരി സർവിസ് സഹകരണ ബാങ്ക് ഹാളിൽ ജനശ്രീ ചെയർമാൻ ചന്ദ്രൻ തില്ലങ്കേരി ഉദ്ഘാടനം ചെയ്തു. എൻ.പി. സതി ടീച്ചർ അധ്യക്ഷത വഹിച്ചു. പി.എൻ. അശോകൻ സ്വാഗതം പറഞ്ഞു. പി. അരവിന്ദൻ മാസ്റ്റർ മുഖ്യാതിഥിയായി. ഗീത കൊമ്മേരി, രവീന്ദ്രൻ മാസ്റ്റർ, രാജൻ പുതുശ്ശേരി, പി. ഗോവിന്ദൻ, വി.പി. രാജേഷ്, എൻ. ശോഭന, രാജീവൻ കൂലോത്ത്, ഷീബ തിലക് എന്നിവർ സംസാരിച്ചു. സൈബർ ലോകത്തെ ചതിക്കുഴികൾ എന്ന വിഷയത്തിൽ സൗമ്യേന്ദ്രൻ കണ്ണംവള്ളിയും കുടുംബ ബന്ധങ്ങളുടെ മനഃശാസ്ത്രം എന്ന വിഷയത്തിൽ ഡോ. കെ.വി. ശശിധരനും ക്ലാസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.