പയ്യന്നൂർ: കണ്ടങ്കാളി റോഡിൽ നിന്ന് റെയിൽവേ ഗേറ്റ് കടന്ന് പുഞ്ചക്കാട് സെൻറ് മേരീസ് സ്കൂൾ പരിസരത്തേക്ക് എളുപ്പത്തിൽ എത്താൻ സാധിക്കുന്ന പുതിയ റോഡിെൻറ ടാറിങ് പൂർത്തിയായി. കണ്ടങ്കാളി ഭാഗത്തുനിന്ന് പുഞ്ചക്കാട് സ്കൂൾ പരിസരത്തേക്കുള്ള വാഹനങ്ങൾ പുഞ്ചക്കാട് കിഴക്ക് ജങ്ഷനിലെത്തി കുറുങ്കടവ് വഴിയോ മുത്തപ്പൻ ക്ഷേത്രം റോഡ് വഴിയോ സഞ്ചരിക്കുകയാണ് പതിവ്. പുതിയ റോഡ് പൂർത്തിയായതോടെ റെയിൽവേ ഗേറ്റ് കടന്ന് വലതുഭാഗത്തേക്കുള്ള പുതിയ റോഡിലൂടെ പുഞ്ചക്കാട് സ്കൂൾ പരിസരത്തും പള്ളി പരിസരത്തും എത്താം. പുഞ്ചക്കാടുനിന്ന് കണ്ടങ്കാളി സ്കൂൾ പരിസരത്തേക്കുള്ള വാഹനങ്ങൾക്കും വിദ്യാർഥികൾക്കും ഏറെ പ്രയോജനപ്പെടുന്നതാണ് പുതിയ റോഡ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.