ശ്രീകണ്ഠപുരം: സാമൂഹിക സുരക്ഷാപെൻഷൻ വെട്ടിക്കുറച്ച നടപടി പുനഃപരിശോധിക്കണമെന്ന് ഇന്ത്യൻ നാഷനൽ കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂനിയൻ (ഐ.എൻ.ടി.യു.സി) വയക്കര ഡിവിഷൻ വാർഷികസമ്മേളനം ആവശ്യപ്പെട്ടു. ഐ.എൻ.ടി.യു.സി ജില്ല പ്രസിഡൻറ് വി.വി. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. മഹിള കോൺഗ്രസ് സംസ്ഥാന ജന. സെക്രട്ടറി കെ.വി. ഫിലോമിന, പി.പി. ചന്ദ്രാംഗദൻ, ആർ. ശശിധരൻ, കെ.സി. കരുണാകരൻ, വി.വി. സന്തോഷ്, ഷൈല ജോസഫ്, പി.എം. ടോമി, എ.വി. കൃഷ്ണൻ, കെ.വി. പവിത്രൻ തുടങ്ങിയവർ സംസാരിച്ചു. മുതിർന്ന തൊഴിലാളികളെ ആദരിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.